ന്യൂഡൽഹി: ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വ്യതിയാനങ്ങളെത്തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കനുസരിച്ച് വിവിധ നഗരങ്ങളിൽ ലിറ്ററിന് 3 രൂപ മുതൽ 3.29 രൂപ വരെയാണ് വർധിച്ചത്. ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും കാരണം ആഗോള ഊർജ്ജ വിപണിയിലുണ്ടായ തടസ്സങ്ങളാണ് വിലക്കയറ്റത്തിന് കാരണമായത്.(Petrol And Diesel Prices Hiked In India Due To Global Energy Crisis)
വില വർധനവോടെ പല മെട്രോ നഗരങ്ങളിലും ഇന്ധനവില 100 രൂപ കടന്നു. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാണ് പുതിയ നിരക്ക്. മുംബൈയിൽ പെട്രോൾ വില 106.68 രൂപയായും കൊൽക്കത്തയിൽ 108.74 രൂപയായും ഉയർന്നു. ചെന്നൈയിൽ ഒരു ലിറ്ററ്‍ പെട്രോളിന് 103.67 രൂപയും ഡീസലിന് 95.25 രൂപയുമാണ് നൽകേണ്ടത്.
അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും റേഷനിംഗ് ഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഏകദേശം 60 ദിവസത്തേക്കുള്ള ഇന്ധന ശേഖരവും 45 ദിവസത്തേക്കുള്ള എൽ.പി.ജി ശേഖരവും നിലവിൽ ഇന്ത്യയിലുണ്ടെന്ന് ഓയിൽ സെക്രട്ടറി നീരജ് മിത്തൽ അറിയിച്ചു. അന്താരാഷ്ട്ര വിലവർധനവ് മൂലം പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പ്രതിദിനം 1,000 കോടി മുതൽ 1,200 കോടി രൂപ വരെ നഷ്ടം സംഭവിക്കുന്നതായാണ് കണക്കുകൾ.
Story Summary
Fuel prices in India have been increased by over ₹3 per litre following global supply disruptions caused by the Iran conflict. While major cities saw petrol prices crossing the ₹100 mark, the government assured citizens that there is no fuel shortage or plan for rationing in the country.

