Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKeralaശക്തമായ കാറ്റും മഴയും; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം; വീടുകൾ തകർന്നു...

ശക്തമായ കാറ്റും മഴയും; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം; വീടുകൾ തകർന്നു | Kerala Heavy Wind Damage

🎙️ Latest Podcast

കൊച്ചി/കോഴിക്കോട്: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു (Kerala Heavy Wind Damage). എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, തൃപ്പൂണിത്തുറ മേഖലകളിലും കോഴിക്കോട് വടകരയിലുമാണ് പ്രകൃതിക്ഷോഭം കടുത്ത ആഘാതമുണ്ടാക്കിയത്.

ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നിർമല സദൻ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം വീണ് തകർന്നു. നഗരത്തിൽ പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും തകരാറിലായി. തെക്കൻ പറവൂരിൽ കുന്നിയിൽ യോഹന്നാൻ കുഞ്ഞിന്റെ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. ഉദയംപേരൂരിലും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.

കോഴിക്കോട് വടകര തിരുവള്ളൂരിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മരങ്ങൾ വീടുകൾക്ക് മുകളിലേക്ക് വീണും ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകരാറിലായതും ജനജീവിതത്തെ ബാധിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽമഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

News Summary: Heavy rains and strong winds caused widespread destruction across Ernakulam and Kozhikode districts. In Muvattupuzha, trees uprooted, damaging houses and vehicles, while power lines were snapped. A house in Tripunithura’s Thekkan Paravoor was partially destroyed after a tree fell on it. Meanwhile, a mini-tornado (lightning whirlwind) hit Thiruvallur in Vadakara, Kozhikode, leading to significant property damage and disruption of electricity.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.