Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKeralaപിണറായി വിജയൻ ഇനി പ്രതിപക്ഷ നേതാവ്; സി.പി.ഐ.എം സംസ്ഥാന സമിതിയിൽ തീരുമാനം...

പിണറായി വിജയൻ ഇനി പ്രതിപക്ഷ നേതാവ്; സി.പി.ഐ.എം സംസ്ഥാന സമിതിയിൽ തീരുമാനം | Pinarayi Vijayan Opposition Leader

🎙️ Latest Podcast

തിരുവനന്തപുരം: കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്തു (Pinarayi Vijayan Opposition Leader). കഴിഞ്ഞ പത്ത് വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം, നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് പ്രതിപക്ഷ നിരയെ നയിക്കാൻ എത്തുന്നത്. സി.പി.ഐ.എം സംസ്ഥാന സമിതിയിലാണ് ഇത് സംബന്ധിച്ച നിർണ്ണായക തീരുമാനമുണ്ടായത്.തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി വിജയൻ നേതൃസ്ഥാനത്ത് നിന്ന് മാറിനിൽക്കുന്നത് രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്ന വിലയിരുത്തലിലാണ് പാർട്ടി ഈ തീരുമാനമെടുത്തത്.

കേരളത്തിൽ നിന്നുള്ള പി.ബി അംഗങ്ങളും സംസ്ഥാന സമിതിയും പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന നിലപാടിലായിരുന്നു. പത്ത് വർഷത്തെ ഭരണപരിജ്ഞാനമുള്ള ഒരു മുതിർന്ന നേതാവ് തന്നെ പ്രതിപക്ഷത്തെ നയിക്കുന്നത് പാർട്ടിക്കും മുന്നണിക്കും കരുത്ത് പകരുമെന്ന് യോഗം വിലയിരുത്തി.

നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിടുക എന്ന വലിയ ദൗത്യമാണ് ഇനി പിണറായി വിജയനുള്ളത്. എം.എൽ.എമാരിൽ ഏറ്റവും മുതിർന്ന നേതാവ് എന്ന പരിഗണനയും അദ്ദേഹത്തിന് ലഭിച്ചു.മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോയതിനാലാണ് പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും പ്രഖ്യാപനം വൈകിയത്. പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സി.പി.ഐ.എമ്മിനെ ഇനി സഭയ്ക്കുള്ളിൽ പിണറായി വിജയൻ നയിക്കും.

News Summary: In a significant political shift in Kerala, Pinarayi Vijayan has been elected as the Leader of the Opposition. Following a major setback in the Assembly elections after his 10-year tenure as Chief Minister, the CPIM State Committee decided that Vijayan should lead the opposition front. The party leadership emphasized that his vast administrative experience is crucial for the current political climate and that his withdrawal from leadership would be viewed as a political retreat. He will now face Chief Minister V.D. Satheesan in the Assembly.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.