HomeKeralaപതിനാറാം കേരള നിയമസഭയിലെ MLAമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി: ഭാഷാവൈവിധ്യവും കൗതുകവും നിറഞ്ഞ...

പതിനാറാം കേരള നിയമസഭയിലെ MLAമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി: ഭാഷാവൈവിധ്യവും കൗതുകവും നിറഞ്ഞ നടപടികൾ, സഭ ഇന്നത്തേക്ക് പിരിഞ്ഞു | Sixteenth Kerala Legislative Assembly

തിരുവനന്തപുരം: പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കും കൗതുക കാഴ്ചകൾക്കും സാക്ഷ്യം വഹിച്ച് പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പ്രവേശനോത്സവത്തിന്റെ ആവേശത്തോടെ തുടക്കമായി. പത്ത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഭരണപക്ഷവും പ്രതിപക്ഷവും അങ്ങോട്ടുമിങ്ങോട്ടും മാറിയതിന്റെ പുതുമയോടെയാണ് സഭ ഇന്ന് സമ്മേളിച്ചത്.(Sixteenth Kerala Legislative Assembly Commences With MLAs Swearing In Ceremony)

പ്രോടെം സ്പീക്കർ ജി. സുധാകരന് മുൻപാകെ പുതിയ അംഗങ്ങൾ എം.എ.ൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തതോടെ ഇന്നത്തെ സഭാ നടപടികൾ പൂർത്തിയാക്കി സഭ പിരിഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അതിരാവിലെ മുതൽ തന്നെ നിയമസഭയും പരിസരവും ജനപ്രതിനിധികളെയും കൊണ്ട് സജീവമായിരുന്നു. ചെറുചാറ്റൽ മഴയുടെ അകമ്പടിയോടെയാണ് മന്ത്രിമാരും പുതിയ ജനപ്രതിനിധികളും സഭയ്ക്കകത്തേക്ക് പ്രവേശിച്ചത്.

കഴിഞ്ഞ പത്ത് വർഷം ഭരണപക്ഷത്തിരുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള 35 എൽ.ഡി.എഫ് അംഗങ്ങൾ ഇത്തവണ പ്രതിപക്ഷ നിരയിലാണ് ഇരിപ്പിടം ഉറപ്പിച്ചത്. പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയ യു.ഡി.എഫ് നേതാക്കൾ ഭരണപക്ഷത്തിന്റെ മുൻനിരയെ നയിച്ചു. ചരിത്രത്തിലാദ്യമായി നിയമസഭയിൽ മൂന്ന് അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ച ബി.ജെ.പി വലിയ ആവേശത്തോടെയാണ് സഭയിലെത്തിയത്. സത്യപ്രതിജ്ഞയ്ക്ക് മുൻപായി രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നും വൻ പ്രകടനമാണ് ബി.ജെ.പി പ്രവർത്തകർ സംഘടിപ്പിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെന്ന പോലെ കൗതുക കാഴ്ചകളുമായാണ് പുതുപ്പള്ളി എം.എ.ൽ.എ ചാണ്ടി ഉമ്മൻ സഭയിലെത്തിയത്. ഇത്തവണ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും സൈക്കിളിലാണ് അദ്ദേഹം നിയമസഭയിലേക്ക് തിരിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും പിതാവുമായ ഉമ്മൻചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ട് ധരിച്ചാണ് ചാണ്ടി ഉമ്മൻ സഭയിൽ എത്തിയത്.

അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നത്. പുതിയ മന്ത്രിസഭയിലെ ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഒ.എസ്. അംബികയായിരുന്നു സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത. ഭൂരിഭാഗം അംഗങ്ങളും മലയാളത്തിലും ഇംഗ്ലീഷിലുമായി സത്യവാചകം ചൊല്ലിയപ്പോൾ, മഞ്ചേശ്വരം എം.എ.ൽ.എ എ.കെ.എം. അഷ്റഫ് കന്നഡ ഭാഷയിലും ദേവികുളം എം.എ.ൽ.എ എഫ്. രാജ തമിഴിലും സത്യപ്രതിജ്ഞ ചെയ്ത് സഭയിലെ ഭാഷാവൈവിധ്യം കാത്തുസൂക്ഷിച്ചു.

പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഗൗരവമാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് സ്പീക്കറുടെ ഡയസിലെത്തി പ്രോടെം സ്പീക്കർ ജി. സുധാകരന് ഹസ്തദാനം നൽകി അദ്ദേഹം ഇരിപ്പിടത്തിലേക്ക് മടങ്ങി. അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശൻ എം.എ.ൽ.എ ആയുള്ള സത്യപ്രതിജ്ഞയിലും തന്റെ പേരിനൊപ്പം പിതാവിന്റെ പേരായ ‘ദാമോദര മേനോൻ’ എന്ന് ആവർത്തിച്ച് ചൊല്ലിയത് ശ്രദ്ധേയമായി. എല്ലാ അംഗങ്ങളുടെയും സത്യപ്രതിജ്ഞ പൂർത്തിയായതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. പുതിയ സ്പീക്കർ തിരഞ്ഞെടുപ്പിനായി നാളെ രാവിലെ സഭ വീണ്ടും ചേരും.

Story Summary

The 16th Kerala Legislative Assembly commenced its term with newly elected MLAs taking their oaths before Protem Speaker G. Sudhakaran, marking a historic shift as the LDF moved to the opposition benches after a decade. The session featured unique moments, including Chandy Oommen arriving on a bicycle and members taking oaths in Kannada and Tamil, before the House adjourned until tomorrow.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് മാർച്ചും സംഘർഷവും: KPCC...

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കെ.പി.സി.സി ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബി.ജെ.പി. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പ്രതിഷേധ മാർച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം എൽ...

ശബരിമല തന്ത്രി സ്ഥാനം: കണ്ഠര് രാജീവരുടെ അപേക്ഷയിൽ ദേവസ്വം...

കൊച്ചി: ശബരിമലയിലെ തന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കി മകൻ കണ്ഠര് ബ്രഹ്മദത്തനെ ചുമതലപ്പെടുത്തണമെന്ന കണ്ഠര് രാജീവരുടെ അപേക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. വരാനിരിക്കുന്ന ദേവസ്വം ബോർഡ് യോഗത്തിൽ...

കുംഭമേള വൈറൽ താരത്തിന് വീണ്ടും പോലീസ് സംരക്ഷണം: ഉത്തരവിട്ട്...

കൊച്ചി: വിവാഹത്തിന് ശേഷം ഉയർന്നുവന്ന ഭീഷണികളെ തുടർന്ന് കുംഭമേള വൈറൽ താരത്തിന് പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പാലാരിവട്ടം പോലീസിനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദ്ദേശം.(Kumbh Mela Viral Girl...

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കാൻ...

പാരീസ്: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് ഫ്രഞ്ച് പാർലമെന്റ് അന്തിമ അംഗീകാരം നൽകി. ഇതോടെ കുട്ടികൾക്ക് സോഷ്യൽ...

അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം:...

ബെംഗളൂരു: മാതാപിതാക്കൾ തമ്മിലുള്ള ബന്ധം വിയോജിപ്പിലാണെങ്കിലും, അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നതവിദ്യാഭ്യാസച്ചെലവുകൾ വഹിക്കാൻ പിതാവിന് നിയമപരമായ ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി. 2005-ലെ ഗാർഹിക പീഡന നിരോധന നിയമത്തിലെ (DV Act) സെക്ഷൻ 20(d)...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...