കോഴിക്കോട്: പൗരത്വമില്ലാതെ സ്വന്തം മണ്ണിൽ അഭയാർത്ഥികളായി കഴിയേണ്ടി വരുന്നവരുടെ ജീവിതം പ്രമേയമാക്കി എൻ.എൻ. ബൈജു സംവിധാനം ചെയ്യുന്ന ‘തമിഴ് മൊഴി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രൊമോ സോംഗ് മെയ് 21-ന് റിലീസ് ചെയ്യും. കോഴിക്കോട് കൈരളി തിയേറ്ററിൽ വെച്ചാണ് ചടങ്ങ് നടക്കുക (Tamil Mozhi Malayalam Movie).
ഐ.ബി. ഫിലിംസിന്റെ ബാനറിൽ ബെയ്സി ബാസ്, ഡോ. നാസറലി കുഴിക്കാടൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എൻ.എൻ. ബൈജു തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.ഡി.ബി. അജിത്തിന്റെ വരികൾക്ക് സാം സൈമൺ ജോർജ് സംഗീതം നൽകുന്നു. സംസ്ഥാന അവാർഡ് ജേതാവ് സേബാ ടോമിയാണ് ഗാനം ആലപിക്കുന്നത്.
‘ലൈഫ് ഓഫ് മാൻഗ്രോവ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐഷ്ബിൻ ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.തമിഴ്നാട്ടിലെ തെറിക്കാട് ചുവന്ന മരുഭൂമിയിൽ ഒന്നാം ഷെഡ്യൂൾ പൂർത്തിയായി. രാജസ്ഥാൻ, കൊല്ലങ്കോട് എന്നിവിടങ്ങളാണ് മറ്റ് പ്രധാന ലൊക്കേഷനുകൾ.
നിഥിൻ തളിക്കുളം (ക്യാമറ), ഡേവീസ് മാനുവൽ (എഡിറ്റിംഗ്), അയ്മനം സാജൻ (പി.ആർ.ഒ). തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ഈ ചിത്രം സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
News Summary: The title promo song of the movie Tamil Mozhi, directed by N.N. Baiju, will be released on May 21 at Kairali Theatre, Kozhikode. Taglined as “The Real Kerala Story,” the film explores the lives of those living as refugees without citizenship in their birthplace. Produced by Basie Bass and Dr. Nasser Ali Kuzhikkadan under IB Films, the movie features Aishbin in the lead role. State Award winner Seba Tomy has lent her voice to the song composed by Sam Simon George. The film is being shot across Tamil Nadu, Rajasthan, and Kollengode.

