HomeKeralaലൈംഗിക അതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ വിട്ടുകിട്ടാൻ അന്വേഷണസംഘം; ചോദ്യം ചെയ്യലിനോട്...

ലൈംഗിക അതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ വിട്ടുകിട്ടാൻ അന്വേഷണസംഘം; ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എസ്ഐടി | Director Ranjith Arrest News

കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ രണ്ട് ദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് (Director Ranjith Arrest News) പ്രത്യേക അന്വേഷണസംഘം (SIT). മുൻപ് അനുവദിച്ച കസ്റ്റഡി കാലയളവിൽ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് ഒട്ടും സഹകരിച്ചില്ലെന്ന് എസ്ഐടി വ്യക്തമാക്കി. നാളെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്ന രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ നീക്കം.

2026 ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോർട്ട് കൊച്ചിയിലെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനിലെ കാരവനിൽ വെച്ച് രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഫോർട്ട് കൊച്ചിയിലെ ലൊക്കേഷനിലും കാരവനിലും രഞ്ജിത്തിനെ എത്തിച്ച് പോലീസ് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. കാരവൻ ഡ്രൈവർ ഉൾപ്പെടെയുള്ള ലൊക്കേഷനിലുണ്ടായിരുന്ന സാക്ഷികളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

പരാതി പൂർണ്ണമായും വ്യാജമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിക്കുന്നത്. ആരോപിക്കപ്പെടുന്ന അതിക്രമത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും രഞ്ജിത്ത് ആവർത്തിക്കുന്നു. രഞ്ജിത്തിനെതിരെ ശക്തമായ ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പോലീസ് ചോദിക്കുന്ന കാര്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ പ്രതി തയ്യാറാകുന്നില്ലെന്നും അന്വേഷണസംഘം കോടതിയിൽ ബോധിപ്പിച്ചു.

രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും. സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘം കേസിൽ കൂടുതൽ പേരുടെ മൊഴികൾ വരും ദിവസങ്ങളിൽ രേഖപ്പെടുത്തിയേക്കും.

Story Summary:
The Special Investigation Team (SIT) has requested two more days of custody for director Ranjith in connection with a sexual assault case. The SIT informed the court that Ranjith was uncooperative during the previous interrogation period. The case involves an alleged assault that took place inside a production caravan at a shooting location in Fort Kochi on January 30, 2026. While the defense claims the complaint is fabricated, the prosecution insists they have strong evidence.

WhatsApp Channel Banner

Latest updates

തോപ്പുംപടിയിൽ സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷം രൂപ കവർന്ന...

തോപ്പുംപടി: തോപ്പുംപടിയിലെ പ്രമുഖ സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ കവർന്ന കേസിൽ മുൻ ജീവനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു (Thoppumpady supermarket theft). മട്ടാഞ്ചേരി നസ്രത്ത് ഹോളിക്രോസ് നഗർ സ്വദേശി...

പൂട്ടിക്കിടന്ന വീട്ടിൽ തീപിടിത്തം; അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു...

ഡൽഹി ലോധി കോളനിയിലെ ബി.കെ ദത്ത് കോളനിയിൽ ഉണ്ടായ വലിയ തീപിടിത്തത്തിൽ അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു (Three Members Die In Delhi Fire). "ഞങ്ങൾ കുടുങ്ങിപ്പോയി, സഹായം എത്തിക്കൂ" എന്ന്...

CJP പ്രക്ഷോഭത്തിൽ രാഹുലും പ്രിയങ്കയും VD സതീശനും: മോദിയുടെ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഡൽഹി ജന്തർ മന്തറിൽ ആരംഭിച്ച പ്രതിഷേധം രാജ്യതലസ്ഥാനത്ത് പുതിയ പോരാട്ടത്തിന് വഴിതുറക്കുന്നു. സി.ജെ.പി സമരത്തിന് പൂർണ്ണ...

അർജന്റീനയ്ക്ക് ഫിഫയുടെ അനുകൂല്യമുണ്ടെന്ന പോസ്റ്റിൽ ക്രിസ്റ്റ്യാനോ റോണാൾഡോ ലൈക്ക്...

2026 ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്ക് ഫിഫയും വീഡിയോ അസിസ്റ്റന്റ് റഫറിയും അനുകൂലമായ തീരുമാനങ്ങൾ നൽകിയെന്ന ആരോപണങ്ങൾക്കിടെ, പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചുറ്റിപ്പറ്റിയും പുതിയ വിവാദം ഉയർന്നു (Cristiano Ronaldo FIFA Bias...

‘വിപ്പ് ലംഘിച്ചവർക്കെതിരെ നടപടിയുണ്ടാകും, പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് ആവശ്യമില്ല’:...

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് വിപ്പ് ലംഘിച്ച് വോട്ട് ചെയ്തവർക്കെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. പാർട്ടി...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...