വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാഗി വിൽപന എത്രത്തോളം ലാഭകരമാണെന്ന് കണ്ടെത്താൻ നടത്തിയ ഒരു ദിവസത്തെ പരീക്ഷണം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഡൽഹി സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ ദേവാൻഷ് ത്യാഗിയാണ് ഒരു മലയോര മേഖലയിൽ താൽക്കാലിക മാഗി സ്റ്റാൾ ഇട്ട് ഒരു ദിവസം കൊണ്ട് വൻ തുക സമ്പാദിച്ചത് (Content Creator Selling Maggi in Mountains). ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
മനോഹരമായ ഒരു മലയോര പ്രദേശം തിരഞ്ഞെടുത്ത ശേഷം അവിടെ താൽക്കാലികമായി ഇരിപ്പിടങ്ങളും പാചക സൗകര്യവും ഒരുക്കിയാണ് ദേവാൻഷ് വിൽപന തുടങ്ങിയത്. സാധാരണ മാഗിക്ക് 100 രൂപയും ബട്ടർ മാഗിക്ക് 120 രൂപയുമായിരുന്നു വില. വിനോദസഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതോടെ സ്റ്റോക്ക് മുഴുവൻ വിറ്റുതീർന്നു. ദിവസാവസാനം കണക്ക് നോക്കിയപ്പോൾ 24,000 രൂപയാണ് ദേവാൻഷിന് ലഭിച്ചത്.
View this post on Instagram
വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളാണ് വരുന്നത്. ഐടി ജോലി ഉപേക്ഷിച്ച് മലനിരകളിൽ മാഗി സ്റ്റാൾ തുടങ്ങിയാലോ എന്ന് പലരും തമാശയായി ചോദിക്കുന്നു. എന്നാൽ ഇത് വെറും വരുമാനം മാത്രമാണെന്നും ഇതിൽ നിന്നും സാധനങ്ങളുടെ വിലയും യാത്രാ ചിലവും കുറച്ചാൽ മാത്രമേ യഥാർത്ഥ ലാഭം എത്രയാണെന്ന് മനസ്സിലാക്കാൻ സാധിക്കൂ എന്നും ചിലർ ചൂണ്ടിക്കാട്ടി. എങ്കിലും പാരമ്പര്യ ജോലികൾക്ക് പുറത്തുള്ള ഇത്തരം സംരംഭങ്ങളുടെ സാധ്യതകളെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിവെച്ചിരിക്കുന്നത്.
Summary: A Delhi-based content creator, Devansh Tyagi, earned Rs 24,000 in a single day by selling Maggi at a scenic mountain location as part of a business experiment. Charging Rs 100-120 per plate, he sold out his entire stock to tourists. The viral video sparked a debate online about the profitability of street food ventures compared to corporate jobs.

