ചെന്നൈ: സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ ജനക്ഷേമകരമായ വലിയൊരു തീരുമാനവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജനസാന്ദ്രതയേറിയ മേഖലകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു.(Tamil Nadu Government Orders Closure Of 717 TASMAC Outlets)
ഏറ്റവും കൂടുതൽ മദ്യശാലകൾ അടച്ചുപൂട്ടുന്നത് മധുരൈ മേഖലയിലാണ്. 281 എണ്ണമാണ് ഇവിടെ അടച്ചുപൂട്ടുന്നത്. ഇതിൽ തൂത്തുക്കുടിയിലാണ് ഏറ്റവും കൂടുതൽ (63). കോയമ്പത്തൂരിൽ 173 മദ്യശാലകൾ പൂട്ടും. തലസ്ഥാന നഗരത്തിൽ 99 മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. തൃച്ചി (84), സേലം (80) എന്നിങ്ങനെയാണ് മറ്റ് പ്രധാന മേഖലകളിലെ കണക്കുകൾ.
തമിഴ്നാട് സർക്കാരിന് കീഴിലുള്ള ടാസ്മാക്ക് മൊത്തം 4,765 മദ്യശാലകളാണ് സംസ്ഥാനത്തുടനീളം നടത്തുന്നത്. സർക്കാർ നടത്തിയ വിശദമായ സർവേയിൽ, നൂറുകണക്കിന് മദ്യശാലകൾ ആരാധനാലയങ്ങൾക്കും (276), വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (186), ബസ് സ്റ്റാൻഡുകൾക്കും (255) സമീപമാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. പൊതുജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും ഉയർന്നുവന്ന ശക്തമായ പ്രതിഷേധം പരിഗണിച്ചാണ് വിജയ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്.
Story Summary
In a significant move to address public concerns, the newly formed TVK government in Tamil Nadu, led by Chief Minister Vijay, has ordered the closure of 717 TASMAC liquor outlets located within 500 meters of schools, religious sites, and densely populated residential areas. Madurai tops the list with 281 closures, followed by Coimbatore and Chennai. Additionally, the government has mandated that liquor outlets strictly verify the age of customers, prohibiting sales to anyone under 21.

