Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeTaste Of Timesഅതീവ രുചിയിൽ പഞ്ഞിപോലുള്ള മിൽക്ക് ബൺ വീട്ടിലുണ്ടാക്കാം | ...

അതീവ രുചിയിൽ പഞ്ഞിപോലുള്ള മിൽക്ക് ബൺ വീട്ടിലുണ്ടാക്കാം | Milk Bun

🎙️ Latest Podcast

ബർ‌ഗർ, സാൻ‌വിച്ച് അല്ലെങ്കിൽ‌ ക്രീം ബണ്ണുകൾ തയാറാക്കാൻ ഉപയോഗിക്കുന്ന രുചികരമായ മിൽക്ക് ബൺ (Milk Bun) വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

ചൂട് പാൽ – 200 മില്ലി ലിറ്റർ
യീസ്റ്റ് – 7 ഗ്രാം
മൈദ – 600 ഗ്രാം (4 3/4 കപ്പ്)
ഉപ്പ് – 1.5 ടീസ്പൂൺ
പഞ്ചസാര – 1 ടേബിൾസ്പൂൺ (30 ഗ്രാം)
മുട്ട – 1
ബട്ടർ – 150 ഗ്രാം
ചെറുചൂടുള്ള വെള്ളം – 100 മില്ലി ലിറ്റർ
എള്ള് – ആവശ്യത്തിന്
മുട്ട – 1
പാൽ – ഒന്നര ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു കപ്പിൽ പാൽ, പഞ്ചസാര, യീസ്റ്റ് എന്നിവ ചേർത്ത് ഇളക്കുക, ഇത് അഞ്ച് മിനിറ്റ് മാറ്റി വയ്ക്കുക.

ഒരു വലിയ പാത്രത്തിൽ മുട്ട, ബട്ടർ, വെള്ളം എന്നിവ യോജിപ്പിച്ചു അതിലേക്ക് ഉപ്പിട്ട മൈദ ചേർത്തു കൊടുക്കുക. ഇതിലേക്ക് യീസ്റ്റ് കുതിർത്തതും ചേർത്ത് ഒരു തവി കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.

വൃത്തിയുള്ള ഒരു ടേബിൾ ടോപ്പിലേക്ക് മാറ്റി നന്നായി സോഫ്റ്റ് ആകുന്നതുവരെ കൈ കൊണ്ട് കുഴയ്ക്കുക. ഏകദേശം 5 മിനിറ്റ് കുഴയ്ക്കണം. നല്ലതുപോലെ സോഫ്റ്റ് ആകുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി വൃത്തിയുള്ള തുണിയോ പ്ലാസ്റ്റിക് റാപ്പോ ഉപയോഗിച്ച് മൂടി വയ്ക്കുക. മാവു നല്ലതുപോലെ പൊങ്ങി ഇരട്ടി ആകുന്നതുവരെ ഇങ്ങനെ വയ്ക്കണം.

ശേഷം മാവ് വീണ്ടും 5 മിനിറ്റ് നന്നായി കുഴയ്ക്കുക. അതിനുശേഷം ചെറിയ ഉരുളകളാക്കി ഒരു നോൺസ്റ്റിക്ക് ബേക്കിങ് ട്രേയിലോ അല്ലെങ്കിൽ ബട്ടർ പേപ്പർ ട്രേയിൽ നിരത്തുക. ഇത് വീണ്ടും ഒരു മണിക്കൂർ പൊങ്ങാൻ വേണ്ടി ഒരു തുണി കൊണ്ട് മൂടി വയ്ക്കുക.

ഒരു മുട്ടയും 1.5 ടീസ്പൂൺ പാലും ചേർത്ത് മുട്ട നന്നായി അടിച്ചു വയ്ക്കുക. ഇത് ഓരോ ഉരുളകളുടെയും മുകളിൽ ബ്രഷ് ചെയ്തു കൊടുക്കുക. ബൺ ഉണ്ടാക്കുമ്പോൾ നല്ല ഗോൾഡൻ കളർ കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ആവശ്യമെങ്കിൽ എള്ള് മുകളിൽ വിതറാം.

പ്രീഹീറ്റ് ചെയ്ത ഓവനിൽ 200 C / 390 F, 20 മിനിറ്റ് അല്ലെങ്കിൽ സ്വർണ്ണ നിറം ആകുന്നതുവരെ ബേക്ക് ചെയ്യുക. ഒരു പാത്രത്തിൽ കുറച്ചു വെള്ളം ഓവനിൽ വയ്ക്കുക, ഇത് ബൺ സോഫ്റ്റ് ആയിട്ടു കിട്ടാൻ സഹായിക്കും. ബൺ ഓവനിൽ നിന്നും എടുത്ത ശേഷം 10 മിനിറ്റ് കോട്ടൺ ടൗവ്വൽ ഉപയോഗിച്ച് കവർ ചെയ്യണം. ചൂടാറിയ ശേഷം പിന്നീട് ഒരു സിപ് ലോക്ക് കവറിലോ വായു കയറാത്ത പാത്രത്തിലോ ഇട്ടു 2 ദിവസം വരെ ഉപയോഗിക്കാം . ഒരാഴ്ച വരെ ഫ്രിഡ്‌ജിലും വച്ചു ഉപയോഗിക്കാം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.