HomeNational'മോശം രാഷ്ട്രീയം': മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി MK സ്റ്റാലിൻ |...

‘മോശം രാഷ്ട്രീയം’: മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി MK സ്റ്റാലിൻ | Stalin Criticizes Vijay Government

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിലൂടെ വിജയ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചെങ്കിലും, അതിനു പിന്നാലെ രാഷ്ട്രീയ ആരോപണങ്ങളുടെ പെരുമഴയുമായി മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്ത്. അണ്ണാഡിഎംകെ എംഎൽഎമാരെ പിളർത്തിക്കൊണ്ട് നേടിയ വിജയം അനാരോഗ്യകരമായ രാഷ്ട്രീയത്തിന്റെ തുടക്കമാണെന്ന് സ്റ്റാലിൻ തുറന്നടിച്ചു.(Stalin Criticizes Vijay Government Confidence Vote Win as Bad Politics)

നല്ല രാഷ്ട്രീയം വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്നവർ ഇപ്പോൾ ചെയ്യുന്നത് അധാർമ്മികമായ രാഷ്ട്രീയമാണ്. തുടക്കം ഇത്രയും മോശമാണെങ്കിൽ ഭരണം എങ്ങനെ അവസാനിക്കുമെന്ന് സംശയമുണ്ട്, സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. എഐഎഡിഎംകെ എംഎൽഎമാരെ പിളർത്തിയതിന് പ്രതിഫലമായി സർക്കാർ എന്ത് നൽകുമെന്ന് അറിയാൻ ജനം കാത്തിരിക്കുകയാണെന്നും, വിശ്വാസം അർപ്പിച്ച വോട്ടർമാരെ സർക്കാർ വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ഡിഎംകെ തീരുമാനിക്കുകയായിരുന്നു. ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതേ നിലപാട് സ്വീകരിച്ച പ്രേമലത വിജയകാന്ത്, പ്രൊഫസർ ജവാഹിറുള്ള തുടങ്ങിയ നേതാക്കളെ സ്റ്റാലിൻ അഭിനന്ദിച്ചു.

Story Summary

Former CM M.K. Stalin has slammed the Vijay government’s victory in the confidence vote, calling it an example of “bad politics” due to the alleged poaching of AIADMK MLAs. While the TVK government secured 144 votes, Stalin accused the new administration of betraying the public mandate, as DMK and several other opposition members staged a walkout during the proceedings.

Clickable Info Box