Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeEditors Pickദീപാദാസ് മുൻഷി ഇന്ന് കേരളത്തിലേക്ക്: മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ? | Deepa...

ദീപാദാസ് മുൻഷി ഇന്ന് കേരളത്തിലേക്ക്: മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ? | Deepa Dasmunshi to Visit Kerala

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, പാർട്ടി സംസ്ഥാന ചുമതലയുള്ള നേതാവ് ദീപാദാസ് മുൻഷി ഇന്ന് തിരുവനന്തപുരത്തെത്തും. ഡൽഹിയിൽ നിന്ന് ഉച്ചയ്ക്ക് ശേഷം തിരിക്കുന്ന അവർ, ഹൈക്കമാൻഡ് നിർദ്ദേശങ്ങൾ സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്തേക്കും.(Deepa Dasmunshi to Visit Kerala Amidst Ongoing Delay in CM Announcement)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗ്പ്രതികരിച്ചു. തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനത്തിനുശേഷം ചേരാൻ തീരുമാനിച്ചിരുന്ന പാർട്ടി നേതൃയോഗം, തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ലീഗ് അടിയന്തരമായി വിളിച്ചുചേർത്തിരുന്നു.

ലീഗിന്റെ മന്ത്രിമാരെ തീരുമാനിക്കാനുള്ള അധികാരം സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറിയതായി കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഹൈക്കമാൻഡ് തീരുമാനം വന്നാലുടൻ യുഡിഎഫ് യോഗം ചേർന്ന് കാര്യങ്ങൾ വേഗത്തിലാക്കാനാണ് ലീഗിന്റെ തീരുമാനം. സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്നും, യുഡിഎഫ് ഭരണത്തിന് തയ്യാറെടുക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. ദീപാദാസ് മുൻഷിയുടെ വരവോടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.

Story Summary

With the Kerala Chief Minister announcement delayed beyond ten days, AICC leader Deepa Dasmunshi is arriving in Thiruvananthapuram today to expedite the process. The Muslim League, a key UDF partner, has expressed significant frustration over the impasse, prompting them to call an emergency meeting to address the leadership vacuum that threatens to overshadow the UDF’s recent landslide victory.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.