കൊച്ചി: ലക്ഷദ്വീപിനെയും കൊച്ചിയെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള സീ പ്ലെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയായി. രാവിലെ 10.30-ന് കൊച്ചിയിൽ നിന്ന് പറന്നുയർന്ന വിമാനം 12.05-ഓടെ അഗത്തിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ലക്ഷദ്വീപ് ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നതാണ് ഈ പദ്ധതി.(Successful Sea Plane Trial Flight Connects Kochi and Lakshadweep)
സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ ‘ട്വിൻ ഓട്ടർ’ സീപ്ലെയിൻ വിമാനമാണ് പരീക്ഷണ പറക്കലിനായി ഉപയോഗിക്കുന്നത്. 20 യാത്രക്കാർക്ക് ഒരേസമയം സഞ്ചരിക്കാവുന്ന വിമാനത്തിൽ എട്ടുപേരുമായാണ് ആദ്യ യാത്ര നടത്തിയത്. മൂന്ന് ദിവസങ്ങളിലായി അഗത്തി, കടമത്ത്, കൽപ്പേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ച് 12 പരീക്ഷണ സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
പദ്ധതി പൂർണ്ണമായി യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെത്താൻ വെറും ഒരു മണിക്കൂർ മതിയാകും. ഇത് ലക്ഷദ്വീപിലേക്കുള്ള യാത്രാ പ്രതിസന്ധിക്ക് വലിയൊരു പരിഹാരമാകും. ലക്ഷദ്വീപിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സീ പ്ലെയിൻ സർവീസ് വിഭാവനം ചെയ്തിരിക്കുന്നത്.
Story Summary
The maiden trial flight of the sea plane service connecting Kochi and Lakshadweep was successfully completed, marking a major milestone in improving island connectivity. Operating with a 20-seater twin-otter aircraft, this initiative aims to boost tourism and reduce travel time between Kochi and Lakshadweep to just one hour, offering a significant solution to long-standing transit challenges.

