ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി (OSD) ജ്യോതിഷിയെ നിയമിച്ചതിനെതിരെ പ്രേമലത വിജയകാന്ത്. ഈ നിയമനം തമിഴ്‌നാട് ജനതയോടുള്ള വെല്ലുവിളിയാണെന്നും പൂർണ്ണമായും അപലപനീയമാണെന്നും അവർ നിയമസഭയിൽ പറഞ്ഞു. ഭരണഘടനപരമായ പദവിയിലേക്ക് ഇത്തരം ഒരു നിയമനം നടത്തിയത് തികച്ചും അനുചിതമാണെന്ന് പ്രേമലത കുറ്റപ്പെടുത്തി.(Premalatha Vijayakanth Slams Appointment of Astrologer as OSD to CM Vijay)
സുതാര്യമായ ഭരണം കാഴ്ചവെക്കുമെന്ന് വാഗ്ദാനം നൽകിയ മുഖ്യമന്ത്രി, ഇപ്പോൾ കുതിരക്കച്ചവടത്തിന്റെ പാതയിലാണ്. എംഎൽഎമാരെ വിലക്കെടുക്കാൻ ശ്രമിക്കുന്നത് തമിഴ്‌നാട് നിയമസഭയുടെ ചരിത്രത്തിൽ തന്നെ കറുത്ത ഏടാണെന്ന് അവർ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയെ കാണാൻ എത്തിയ ചില നേതാക്കൾ മുഖം മറച്ച് എത്തിയത് എന്തിനാണെന്നും, അവരുടെ പേര് പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
സർക്കാരിന്റെ എല്ലാ തീരുമാനങ്ങളെയും എതിർക്കുന്നില്ലെന്നും, ജനക്ഷേമപരമായ കാര്യങ്ങളെ സ്വാഗതം ചെയ്യുന്നതായും പ്രേമലത വ്യക്തമാക്കി. സർക്കാരിന്റെ വനിതാ ടാസ്ക് ഫോഴ്സ് രൂപീകരണത്തെ ഡിഎംഡികെ സ്വാഗതം ചെയ്തു. സംസ്ഥാനത്തുടനീളം 717 TASMAC മദ്യഷോപ്പുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തെ ജനങ്ങൾക്കൊപ്പം ഡിഎംഡികെയും പിന്തുണയ്ക്കുന്നതായി അവർ പറഞ്ഞു. യുവാക്കളെ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ കോൺഗ്രസ്, സിപിഎം, വിസികെ തുടങ്ങിയ കക്ഷികൾ വിജയ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു.
Story Summary
DMDK General Secretary Premalatha Vijayakanth has strongly criticized the appointment of astrologer Rathin Pandey as OSD to CM Vijay, terming it highly condemnable. She raised concerns over alleged horse-trading and questioned the identity of leaders who visited the CM with their faces covered, while simultaneously welcoming government initiatives like the Women’s Task Force and the closure of TASMAC liquor shops.

