Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala'ഇനി വന്ന് വന്ന് UDF ന് വോട്ട് ചെയ്യാത്ത നമ്മളെയും ഡൽഹിക്ക്...

‘ഇനി വന്ന് വന്ന് UDF ന് വോട്ട് ചെയ്യാത്ത നമ്മളെയും ഡൽഹിക്ക് വിളിപ്പിക്കുമോ?’: പരിഹസിച്ച് MM മണി | MM Mani Mocks Congress

🎙️ Latest Podcast

ഇടുക്കി: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിനിടെ കോൺഗ്രസിനെയും യുഡിഎഫിനെയും പരിഹസിച്ച് സിപിഎം നേതാവ് എം.എം. മണി രംഗത്ത്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് നേതാക്കൾ തുടർച്ചയായി ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നതിനെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.(MM Mani Mocks Congress Over Delay in Kerala CM Announcement)

“ഇനി വന്ന് വന്ന് യുഡിഎഫിന് വോട്ട് ചെയ്യാത്ത നമ്മളെയും ഡൽഹിക്ക് വിളിപ്പിക്കുമോ?” എന്നാണ് എം.എം. മണി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. കോൺഗ്രസ് നേതൃത്വം മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നടത്തുന്ന ഡൽഹി യാത്രകളെ പരിഹസിക്കാനാണ് അദ്ദേഹം ഈ വാക്കുകൾ ഉപയോഗിച്ചത്.

എം.എം. മണിയുടെ പോസ്റ്റിന് താഴെ വലിയ തോതിലുള്ള വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. പലരും പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ, മറുഭാഗത്ത് വിമർശിച്ചും കമന്റുകൾ നിറയുന്നുണ്ട്. ഉടുമ്പൻചോലയിൽ യുഡിഎഫിന് വോട്ട് ചെയ്യാത്തവർ ആരാണെന്ന് ആണ് ഒരാൾ ചോദിച്ചിരിക്കുന്നത്.

Story Summary 

CPM leader M.M. Mani has mocked the Congress party’s prolonged delay in announcing the new Kerala Chief Minister, asking in a sarcastic social media post if they would soon summon even those who did not vote for the UDF to Delhi. The post has triggered an intense social media debate, with supporters and opponents engaging in heated exchanges in the comments section.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.