തിരുവനന്തപുരം: ബെവ്കോ ഔട്ട്‌ലെറ്റുകളിൽ സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡായ ‘മിന്നൽ മാജിക്’ ഈ മാസം അവസാനത്തോടെ എത്തും. അര ലിറ്റർ കുപ്പികളിലായാണ് ഈ പുതിയ മദ്യം വിപണിയിലിറക്കുന്നത്. ഒരു കുപ്പിക്ക് 400 രൂപയായിരിക്കും വില. (Minnal Magic New Liquor Brand from Kerala Government to Hit Markets Soon)
മലബാർ ഡിസ്റ്റിലറീസിലാണ് മിന്നൽ മാജിക് ഉൽപാദിപ്പിക്കുന്നത്. ഫെബ്രുവരി 21-ന് ഉദ്ഘാടനം ചെയ്ത ഈ പ്ലാന്റ് കേവലം നാലര മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്ലാന്റിൽ മിനിറ്റിൽ 240 കുപ്പികളിൽ വരെ മദ്യം നിറയ്ക്കാൻ ശേഷിയുണ്ട്. പ്രതിദിനം 9,000 കെയ്സ് മദ്യം ഉൽപാദിപ്പിക്കാനാണ് നിലവിലെ തീരുമാനം.
Story Summary
The Kerala government is set to launch its new liquor brand, ‘Minnal Magic,’ by the end of this month through Bevco outlets, priced at ₹400 for a 500ml bottle. Produced at the Malabar Distilleries in Menonpara, the plant aims to manufacture 9,000 cases daily to cater to growing market demand alongside the state’s existing popular brand, Jawan.

