തിരുവനന്തപുരം : പ്രകൃതിയുടെ അപ്രതീക്ഷിത വിസ്ഫോടനങ്ങളിൽ ഒന്നാണ് ഇടിമിന്നൽ. മനുഷ്യജീവനും മൃഗങ്ങൾക്കും ഒപ്പം തന്നെ വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും ഗൃഹോപകരണങ്ങൾക്കും വൻ നാശനഷ്ടങ്ങൾ വരുത്താൻ ഇതിന് സാധിക്കും. മേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ല, അതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകളെ ഗൗരവമായി കാണുക.(Lightning Safety Tips And Precautions For Public)
മഴമേഘങ്ങൾ കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കും. കാറ്റും മിന്നലും ഉള്ളപ്പോൾ വാതിലുകളും ജനലുകളും അടച്ചിടുക. ഭിത്തിയിൽ നിന്നോ തറയിൽ നിന്നോ അകലം പാലിക്കാൻ ശ്രദ്ധിക്കുക. ഗൃഹോപകരണങ്ങളുടെ പ്ലഗ് ഊരിയിടുക. ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ളപ്പോൾ കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. ജലാശയങ്ങളിൽ മീൻപിടിക്കുന്നതും കുളിക്കുന്നതും ബോട്ടിംഗും അപ്പോൾ തന്നെ നിർത്തുക. യാത്രകൾ ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടുക. ടെറസിലോ ഉയർന്ന സ്ഥലങ്ങളിലോ ഇരിക്കുന്നതും അപകടകരമാണ്. മൃഗങ്ങളെ തുറസ്സായ സ്ഥലത്ത് കെട്ടരുത്. മിന്നലേറ്റ വ്യക്തിയുക്ക് ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നൽകുക. മിന്നലേറ്റാൽ ആദ്യത്തെ 30 സെക്കൻഡുകൾ ജീവൻ രക്ഷിക്കാൻ വളരെ നിർണ്ണായകമാണ്. ഉടൻ വൈദ്യസഹായം ലഭ്യമാക്കുക.
Story Summary
This article provides essential safety guidelines to protect against lightning strikes, emphasizing precautionary measures for individuals, homes, and livestock. It covers critical do’s and don’ts during thunderstorms and highlights the importance of immediate first aid for lightning victims.

