ചെന്നൈ: തമിഴ്‌നാട് നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ ജെ.സി.ഡി. പ്രഭാകറിനെ എത്തിക്കാൻ മുഖ്യമന്ത്രി വിജയ് തീരുമാനിച്ചു. ഇന്നു രാവിലെ നിയമസഭാ സെക്രട്ടറിക്ക് അദ്ദേഹം നാമനിർദ്ദേശ പത്രിക കൈമാറി. 73-കാരനായ പ്രഭാകർ, എഐഎഡിഎംകെയിലൂടെ രാഷ്ട്രീയത്തിലെത്തുകയും 1980-ൽ തന്റെ 28-ാം വയസ്സിൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് എംഎൽഎയായി സഭയിലെത്തുകയും ചെയ്ത വ്യക്തിയാണ്.(JCD Prabhakar Nominated As Tamil Nadu Assembly Speaker Candidate By CM Vijay)
മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവത്തിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം 2026 ജനുവരിയിലാണ് വിജയ്‌യുടെ പാർട്ടിയിൽ ചേർന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ എഴിലൻ നാഗനാഥനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. പ്രതിപക്ഷ നിരയിൽ ഉദയനിധി സ്റ്റാലിനെപ്പോലുള്ള നേതാക്കൾ അണിനിരക്കുമ്പോൾ സഭാ നടപടികൾ പക്വതയോടെ നിയന്ത്രിക്കാൻ പ്രഭാകറിനാകുമെന്നാണ് വിജയ് സർക്കാരിന്റെ കണക്കുകൂട്ടൽ.
Story Summary
Tamil Nadu CM Joseph Vijay has nominated senior leader JCD Prabhakar as the candidate for the post of Legislative Assembly Speaker. Prabhakar, a veteran politician with decades of experience, recently won from the Thousand Lights constituency. M. Ravishankar has been named the candidate for Deputy Speaker as TVK gears up for its first assembly session.

