Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeNationalചാമരാജ്‌നഗറിൽ 10 വയസ്സുകാരനെ പുള്ളിപ്പുലി കടിച്ചു കൊന്നു: ഞെട്ടി കർണാടക | Leopard...

ചാമരാജ്‌നഗറിൽ 10 വയസ്സുകാരനെ പുള്ളിപ്പുലി കടിച്ചു കൊന്നു: ഞെട്ടി കർണാടക | Leopard Attacks

🎙️ Latest Podcast

ചാമരാജ്‌നഗർ: കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലുള്ള എം എം ഹിൽസിന് സമീപം പത്തുവയസ്സുകാരനെ പുള്ളിപ്പുലി കടിച്ചു കൊന്നു. ബെംഗളൂരു സ്വദേശിയായ ഹർഷിത് ആണ് മരിച്ചത്. പുലർച്ചെ നാഗമല വനമേഖലയിലായിരുന്നു ദാരുണമായ സംഭവം.(Leopard Attacks And Kills Ten Year Old Boy In Chamarajanagar MM Hills)

കുടുംബത്തോടൊപ്പം എം.എം. ഹിൽസ് ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു ഹർഷിത്. ക്ഷേത്രത്തിൽ നിന്നും നാഗമലയിലേക്ക് കുടുംബം നടന്നു പോകുന്നതിനിടെ പുള്ളിപ്പുലി പെട്ടെന്ന് കുട്ടിയെ ആക്രമിക്കുകയും വനത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയുമായിരുന്നു. അരമണിക്കൂറിന് ശേഷം നടത്തിയ തിരച്ചിലിൽ കഴുത്തിന് മാരകമായി പരിക്കേറ്റ നിലയിൽ കുട്ടിയുടെ മൃതദേഹം വനത്തിനുള്ളിൽ കണ്ടെത്തി.

സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചയാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ മണ്ഡ്യയിൽ നിന്നുള്ള തീർത്ഥാടക സംഘത്തിലെ യുവാവിനെ പുള്ളിപ്പുലി ഇതേ രീതിയിൽ ആക്രമിച്ചു കൊന്നിരുന്നു. പ്രദേശത്ത് പുള്ളിപ്പുലി ശല്യം രൂക്ഷമാകുന്നത് തീർത്ഥാടകർക്കിടയിലും നാട്ടുകാർക്കിടയിലും വലിയ ഭീതി പരത്തിയിരിക്കുകയാണ്.

Story Summary

A 10-year-old boy named Harshith from Bengaluru was killed by a leopard in the Nagamale forest near M.M. Hills, Chamarajanagar, on Sunday morning. This follows a similar fatal attack in January, sparking anger among locals against the Forest Department’s alleged negligence.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.