തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, തന്റെ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ. എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ താൻ പ്രത്യേക നീക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നും, എല്ലാവരുടെയും വിജയം ഉറപ്പാക്കാനാണ് മുൻഗണന നൽകിയതെന്നും അദ്ദേഹം പറഞ്ഞു.(VD Satheesan on Kerala CM Post Row, Denies Lobbying For MLA Support )
യുഡിഎഫിനെ അഞ്ചു വർഷം ഒരുമിച്ചു നിർത്താൻ കഴിഞ്ഞു. തന്റെ കണക്കുകൂട്ടലുകൾ പിഴച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം എൽ എമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല, വിജയം ഉറപ്പാക്കാൻ മാത്രമാണ് നോക്കിയത് എന്നും അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാലിനാണ് കൂടുതൽ പിന്തുണയെന്ന് ഹൈക്കമാൻഡ് നിരീക്ഷകർ റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ തന്റെ സീനിയോറിറ്റിയാണ് രമേശ് ചെന്നിത്തല ഉയർത്തിക്കാട്ടുന്നത്. മുഖ്യമന്ത്രി പദത്തിനായി നേതാക്കൾ തെരുവിൽ നടത്തുന്ന ശക്തിപ്രകടനങ്ങൾക്കെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തി. ഇത്തരം നീക്കങ്ങൾ ജനവിധിയെ അപമാനിക്കുന്നതാണെന്നും പാർട്ടി അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം കർശന നിർദ്ദേശം നൽകി.
Story Summary
VD Satheesan clarified that he did not lobby for MLA support but focused on ensuring their victory and UDF unity. While observers report strong support for KC Venugopal among MPs, Ramesh Chennithala demands seniority be respected, prompting the High Command to hold further discussions amid Rahul Gandhi’s warning against public feuds.

