തിരുവനന്തപുരം: കേരളത്തിൽ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ നടക്കുന്ന തർക്കങ്ങൾ അപഹാസ്യമാണെന്ന് കെ.കെ. ശൈലജ (K.K. Shailaja CPI(M)). മുഖ്യമന്ത്രി കസേരയ്ക്കായി നേതാക്കൾ നടത്തുന്ന പിടിവലി ജനവിധിയെ വെല്ലുവിളിക്കുന്നതാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.
തിരഞ്ഞെടുപ്പ് വിജയിച്ച് ഭരണത്തിലേറേണ്ട ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഇത്ര വലിയ തർക്കം നടക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല. ഇത് ജനവിധിയെ പരിഹസിക്കുന്നതിന് തുല്യമാണ്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പോലും ഐക്യമില്ലാത്തവർക്ക് ഭാവിയിൽ ഗവൺമെന്റ് തലത്തിൽ നിർണ്ണായകമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ എങ്ങനെ സാധിക്കുമെന്ന് ശൈലജ ചോദിച്ചു.
ഭരണസ്തംഭനവും അനിശ്ചിതത്വവും തുടർന്നാൽ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങും. എത്രയും വേഗം ഈ പ്രതിസന്ധി പരിഹരിച്ച് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
യു.ഡി.എഫ് വിജയിച്ചിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്തതിൽ ഇടതുപക്ഷ നേതാക്കൾക്കിടയിൽ വലിയ വിമർശനം ഉയരുന്നുണ്ട്. ഭരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കോൺഗ്രസിലുണ്ടായ ഈ തർക്കം വരും ദിവസങ്ങളിൽ രാഷ്ട്രീയമായി കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും.
ഫേസ്ബുക്ക് കുറിപ്പ്:
മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്.
എൽഡിഎഫ് ൻ്റെപരാജയ
കാരണങ്ങൾ വിലയിരുത്തി
ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ടും രാഷ്ട്രീയ സംഭവ
വികാസങ്ങൾ ശരിയായി ചർച്ച
ചെയ്തും ഞങ്ങൾ മുന്നോട്ടു
പോകും.
എന്നാൽ ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ്സ് നടത്തുന്ന
കസേര കളി തികച്ചും അപഹാസ്യമാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക്
ഇത്ര വലിയ തർക്കമാണെങ്കിൽ
ഭാവിയിൽ ഗവണ്മെണ്ടിന്
ഏതെങ്കിലുമൊരു വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ
കഴിയുമോ?
എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി ഗവഃ രൂപീകരിക്കാൻ കോൺ.
തയ്യാറായില്ലെങ്കിൽ കേരളം
കടുത്ത അരാജകത്വത്തിലേക്ക്
നീങ്ങും.
Story Summary: CPI(M) Central Committee member K.K. Shailaja criticized the ongoing internal tussle in Congress over the Chief Minister’s post. In a Facebook post, she called the dispute “ridiculous” and a “mockery of the people’s mandate.” Shailaja warned that if the uncertainty continues, it will lead to anarchy in Kerala and questioned the party’s ability to take governance decisions.

