അടൂർ: പത്തനംതിട്ടയിൽ 28 വയസ്സുകാരിയെ അയൽവാസിയായ ഓട്ടോ ഡ്രൈവർ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി (Pathanamthitta Sexual Assault Case). ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനം. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി, ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വീണ്ടും പീഡനത്തിന് ഇരയാക്കിയതായും പരാതിയിൽ പറയുന്നു.
ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെയാണ് അയൽവാസിയായ പ്രതി കെണിയിൽപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരി 15-നാണ് ആദ്യമായി പീഡനം നടന്നത്. യുവതിക്ക് ജ്യൂസ് നൽകി മയക്കിയ ശേഷം നഗ്നദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി ഇയാൾ യുവതിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു.
പീഡനം സഹിക്കവയ്യാതെ യുവതി പ്രതിയുടെ ഭാര്യയോട് വിവരങ്ങൾ വെളിപ്പെടുത്തി. ഇതിൽ പ്രകോപിതനായ പ്രതി കഴിഞ്ഞ മാസം 28-ന് യുവതിയെ ടാങ്കർ ലോറിയിൽ കയറ്റി മനഃപൂർവ്വം പരിക്കേൽപ്പിച്ചതായും പരാതിയിലുണ്ട്. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും അടൂർ പോലീസിനും യുവതി പരാതി നൽകിയിട്ടുണ്ട്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Story Summary: A 28-year-old woman in Adoor, Pathanamthitta, was brutally raped by her neighbor, an auto-driver, after being drugged with spiked juice. The accused recorded the act and used the footage to blackmail and assault her repeatedly, even allegedly attempting to injure her with a tanker lorry after she informed his wife.

