ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായി രൂപംകൊള്ളുന്ന ഡിഎംകെ-എഐഎഡിഎംകെ സഖ്യത്തിന് മുന്നോടിയായി കടുത്ത നിബന്ധന മുന്നോട്ടുവെച്ച് ഡിഎംകെ. വിജയിയുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) അധികാരത്തിൽ നിന്ന് അകറ്റിനിർത്താൻ ലക്ഷ്യമിട്ടുള്ള ഈ സഖ്യത്തിൽ പങ്കാളിയാകണമെങ്കിൽ എഐഎഡിഎംകെ ബിജെപിയുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ഡിഎംകെ നേതൃത്വം വ്യക്തമാക്കിയതായാണ് സൂചന. (DMK Demand BJP AIADMK Split)
ദശകങ്ങളായുള്ള തങ്ങളുടെ രാഷ്ട്രീയ ശത്രുത മാറ്റിവെച്ച് ദ്രാവിഡ പാർട്ടികൾ ഒന്നിക്കുന്നത് വിജയയിയുടെ വൻ മുന്നേറ്റം തടയാനാണ്. എന്നാൽ, വർഗ്ഗീയ പാർട്ടിയുമായി കൂട്ടുപിടിക്കുന്നവരുമായി സഖ്യത്തിനില്ലെന്ന നിലപാടിലാണ് ഡിഎംകെ. തമിഴ് രാഷ്ട്രീയത്തിലെ ഈ പുതിയ നീക്കം ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഭാവി തന്നെ മാറ്റിമറിച്ചേക്കാം. 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വിജയിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ഇതുവരെ ക്ഷണിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് ഈ ചർച്ചകൾ സജീവമാകുന്നത്.
Summary: DMK sources indicate that the party has demanded AIADMK to sever its ties with the BJP as a precondition for a potential alliance. This unprecedented move by the rival Dravidian giants is aimed solely at preventing actor-turned-politician Vijay and his party, TVK, from forming the government following his massive electoral victory.

