തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് യോഗം ചേരും. കേന്ദ്ര നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനം. എംഎൽഎമാരുടെ പിന്തുണയിൽ കെ.സി വേണുഗോപാൽ മുന്നിലാണെങ്കിലും, വിജയത്തിന്റെ ക്രെഡിറ്റും പൊതുജന സ്വീകാര്യതയും വി.ഡി സതീശന് അനുകൂല ഘടകങ്ങളാണ്.(Kerala CM Selection, AICC Observers To Submit Report On Kerala Chief Minister Selection Today)
തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിച്ച തനിക്ക് തന്നെ മുഖ്യമന്ത്രി പദം വേണമെന്നാണ് വി.ഡി സതീശൻ അനുകൂലികളുടെ നിലപാട്. നിയമസഭാ കക്ഷി യോഗത്തിൽ എംഎൽഎമാരുടെ എണ്ണം മാത്രം നോക്കി തീരുമാനമെടുക്കരുതെന്ന് അദ്ദേഹം നിരീക്ഷകരോട് ആവശ്യപ്പെട്ടു. മറുവശത്ത്, സീനിയോറിറ്റി പരിഗണിക്കണമെന്നും രമേശ് ചെന്നിത്തല വാദിക്കുന്നു. മുന്നണിക്കുള്ളിലെയും സാമൂഹിക സംഘടനകളിലെയും ബന്ധം തനിക്ക് അനുകൂലമാകുമെന്നാണ് ചെന്നിത്തലയുടെ പ്രതീക്ഷ.
47 എംഎൽഎമാരുടെ പിന്തുണ കെ.സി വേണുഗോപാലിനുണ്ടെന്ന് അദ്ദേഹത്തിന്റെ പക്ഷം അവകാശപ്പെടുമ്പോൾ, 35 പേർ തങ്ങൾക്കൊപ്പമാണെന്ന് സതീശൻ വിഭാഗം പറയുന്നു. രമേശ് ചെന്നിത്തലയ്ക്ക് 23 പേരുടെ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ട്. സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ തുടങ്ങിയ എട്ടുപേർ ഹൈക്കമാൻഡ് തീരുമാനത്തിന് വിട്ടു. എംഎൽഎമാരുടെ എണ്ണവും പൊതുജന വികാരവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാകും ഹൈക്കമാൻഡിന് മുന്നിലുള്ള വെല്ലുവിളി. രാഹുൽ ഗാന്ധിയുടെ നിലപാട് ഈ തീരുമാനത്തിൽ അതിനിർണായകമാകും.
Story Summary
AICC observers will submit a crucial report to Congress President Mallikarjun Kharge today regarding the selection of Kerala’s Chief Minister. While V.D. Satheesan highlights the electoral victory under his leadership, K.C. Venugopal’s camp claims the majority of MLA support, leaving the final decision to the party High Command.

