Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026'അപ്രതീക്ഷിത പരാജയം, തുടർനടപടി ആലോചിക്കും, മെയ്, ജൂൺ മാസങ്ങളിൽ എല്ലാ ഘടകങ്ങളും...

‘അപ്രതീക്ഷിത പരാജയം, തുടർനടപടി ആലോചിക്കും, മെയ്, ജൂൺ മാസങ്ങളിൽ എല്ലാ ഘടകങ്ങളും വിളിച്ച് ചേർക്കും’: പരാജയത്തിന് ശേഷം ആദ്യമായി വാർത്താ സമ്മേളനം നടത്തി MV ഗോവിന്ദൻ | MV Govindan Press Meet

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത പരാജയം അപ്രതീക്ഷിതമാണെന്ന് എം.വി. ഗോവിന്ദൻ സമ്മതിച്ചു. എങ്കിലും ഈ തകർച്ചയിൽ നിന്ന് പാർട്ടി തിരിച്ചുവരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.(MV Govindan Press Meet Kerala Assembly Election Defeat CPM Correction)

തിരിച്ചടിയെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്നും, സിപിഎം, പാർട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടർനടപടികൾ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ചരിത്രത്തിൽ ഇതിന് മുൻപും വോട്ട് ശതമാനം കുറഞ്ഞ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. പാർട്ടി ഘടകങ്ങളെയും മറ്റും വിശ്വാസത്തിലെടുത്ത് തുടർനടപടികൾ ആലോചിക്കും.പരാജയത്തിന് ശേഷം ആദ്യമായാണ് എം വി ഗോവിന്ദൻ വാർത്താസമ്മേളനം നടത്തുന്നത്.

തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പരാജയകാരണങ്ങൾ കണ്ടെത്താൻ വിപുലമായ പരിശോധനകൾ നടത്തുമെന്ന് പ്രഖ്യാപിച്ചു. മെയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർക്കും. ഇന്ന് നടന്നത് പ്രാഥമികമായ പരിശോധന മാത്രമാണ്. കീഴ്ഘടകങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ കൂടി പരിഗണിച്ച ശേഷമേ അന്തിമ വിശകലനം നടത്തൂ. പരാജയത്തെക്കുറിച്ച് നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാൻ അവസരമൊരുക്കും. എല്ലാവരുടെയും നിർദ്ദേശങ്ങൾ കേട്ട ശേഷം തിരുത്തൽ നടപടികൾ സ്വീകരിക്കും.

ഇടതുപക്ഷം എക്കാലവും ജനപക്ഷത്താണെന്നും പരാജയങ്ങളിൽ തളരാതെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലൂടെ തിരിച്ചുവരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലക്കാട് ജില്ലാ കളക്ടറേറ്റിന് നേരെ നടന്ന കടന്നാക്രമണത്തെ അദ്ദേഹം അപലപിച്ചു. മാധ്യമങ്ങൾ ചോദ്യങ്ങൾ ഉയർത്തിയെങ്കിലും “എല്ലാവരും മറുപടി പറയും” എന്ന ഒറ്റവാക്കിൽ അദ്ദേഹം പ്രതികരണം ഒതുക്കി. കൂടുതൽ ചോദ്യങ്ങൾക്ക് നിൽക്കാതെ അഞ്ച് മിനിറ്റിനുള്ളിൽ അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.

Story Summary

Following CPM’s unexpected defeat in the Kerala Assembly elections, State Secretary M.V. Govindan stated that the party would undergo necessary corrections. In his first press conference post-elections, he acknowledged the setback but reminded that the Left had overcome similar low-vote phases in the past. He emphasized rebuilding trust among the people and the front allies.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.