Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaവിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് അണലിയെ പിടികൂടി | Vithura Taluk...

വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് അണലിയെ പിടികൂടി | Vithura Taluk Hospital Snake

🎙️ Latest Podcast

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ പാമ്പിനെ കണ്ടത് രോഗികളെയും ജീവനക്കാരെയും പരിഭ്രാന്തിയിലാഴ്ത്തി. കാഷ്വാലിറ്റിക്കുള്ളിലെ സ്റ്റെപ്പിനടിയിലുള്ള ചെറിയ ദ്വാരത്തിലാണ് അണലി കുഞ്ഞ് ഒളിച്ചിരുന്നത്. രാവിലെ പരിശോധനയ്ക്കിടെയാണ് ജീവനക്കാർ പാമ്പിന്റെ സാന്നിധ്യം ശ്രദ്ധിച്ചത്.(Vithura Taluk Hospital Snake Rescue Viper Caught in Thiruvananthapuram)

പാമ്പ് പുറത്തിറങ്ങാതിരിക്കാൻ ജീവനക്കാർ ദ്വാരത്തിൽ പഞ്ഞി വെച്ച് അടച്ച ശേഷം പരുത്തിപ്പള്ളിയിലെ ആർ.ആർ.ടി വിഭാഗത്തെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ആർ.ആർ.ടി അംഗം റോഷിനി പഞ്ഞി മാറ്റി പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്ത് പിടികൂടുകയായിരുന്നു.

പിടികൂടിയ അണലി കുഞ്ഞിനെ വനംവകുപ്പിന് കൈമാറും. അണലിയുടെ കൂടുതൽ കുഞ്ഞുങ്ങൾ ആശുപത്രി പരിസരത്ത് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്.

Story Summary

A baby Viper was rescued from the casualty ward of Vithura Taluk Hospital in Thiruvananthapuram. RRT member Roshini caught the snake after hospital staff spotted it in a hole under the stairs, and a search is ongoing for more hatchlings.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.