കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സി.പി.ഐ.എം നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അഴീക്കോട്, കോളയാട് എന്നിവിടങ്ങളിൽ പി. ജയരാജനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.(P Jayarajan Flex Boards In Kannur CPM Leadership Change Demand Post Election Defeat)
“പി. ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ” എന്ന ആഹ്വാനമാണ് ബോർഡുകളിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, കെ.കെ. രാഗേഷ് എന്നിവർക്കെതിരെ പരോക്ഷമായ വിമർശനവും അണികൾക്കിടയിലുണ്ട്. വിവാദങ്ങൾക്കിടെ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഫേസ്ബുക്കിലൂടെ പി. ജയരാജൻ തന്റെ നിലപാട് വ്യക്തമാക്കി.
പാർലമെന്ററി രംഗത്ത് പ്രവർത്തിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാർക്കിടയിൽ പലവിധ ജീർണ്ണതകളും കടന്നുകൂടുമെന്നും അത് കൃത്യമായി ചർച്ച ചെയ്ത് തിരുത്തിയില്ലെങ്കിൽ ജനങ്ങൾക്കിടയിൽ പാർട്ടിയുടെ വിശ്വാസ്യത തകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അണികളുടെ വികാരം മനസ്സിലാക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിക്കുന്നതിന് പകരം പാർട്ടിക്ക് എഴുതി നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Story Summary
Following CPM’s electoral defeat, flex boards supporting P. Jayarajan have surfaced in Kannur, demanding a leadership change. While Jayarajan emphasized the need for “rectification of degenerations” within the party, he urged supporters to use official party channels for grievances instead of public displays.

