കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സെഞ്ചുറി തിളക്കത്തോടെ യുഡിഎഫ് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായുള്ള വടംവലി പരസ്യമാകുന്നു. കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വേണ്ടി അണികൾ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്.(Congress CM Race Intensifies In Kerala With Flex War Between KC Venugopal And Ramesh Chennithala Supporters)
യുഡിഎഫ് ജയിച്ചു, കെ.സി. നയിക്കും, പോർക്കളത്തിലെ പടനായകന് അഭിവാദ്യങ്ങൾ തുടങ്ങിയ തലക്കെട്ടുകളോടെയാണ് കെ.സി. വേണുഗോപാലിനായി ബോർഡുകൾ ഉയർന്നിരിക്കുന്നത്. കേരളത്തെ നയിക്കാൻ രമേശ് ചെന്നിത്തല എന്ന ആഹ്വാനവുമായി ചെന്നിത്തല പക്ഷവും രംഗത്തുണ്ട്.
പെരുമ്പാവൂർ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലും ഇരുനേതാക്കളെയും പിന്തുണച്ചുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വി.ഡി. സതീശന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി ഉയരുന്നതിനിടെയാണ് മറ്റ് രണ്ട് പ്രമുഖ നേതാക്കളുടെ അണികൾ ശക്തിപ്രകടനവുമായി രംഗത്തെത്തിയത്.
Story Summary
Following UDF’s historic victory in the Kerala Assembly elections, a leadership tussle has surfaced in Congress. Supporters of KC Venugopal and Ramesh Chennithala have put up competing flex boards in Perumbavoor and near Indira Bhavan, staking claim to the Chief Minister’s post.

