ഇടുക്കി: സംസ്ഥാനത്താകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ ഇടുക്കിയിലെ ചെങ്കോട്ടയായ ഉടുമ്പൻചോലയും നിലംപൊത്തി. കെ.കെ. ജയചന്ദ്രനെ 20,021 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് കോൺഗ്രസിന്റെ സേനാപതി വേണു ചരിത്രവിജയം സ്വന്തമാക്കിയത്. തോട്ടം തൊഴിലാളികൾക്കും സാധാരണക്കാർക്കും വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ ഭരണവിരുദ്ധ വികാരം വോട്ടായി മാറുകയായിരുന്നു. സേനാപതി വേണു (യുഡിഎഫ്): 64,916, കെ.കെ. ജയചന്ദ്രൻ (എൽഡിഎഫ്): 44,895, ആതിര വിശ്വനാഥൻ (എൻഡിഎ): 10,157 എന്നിങ്ങനെയാണ് നില. (Senapathy Venu Victory Udumbanchola, Udumbanchola Election Results 2026)
കേരളത്തിൽ ഉണ്ടായ വികസനപ്രവർത്തനങ്ങളും ഉറപ്പ് വരുത്തിയ ക്ഷേമപ്രവർത്തനങ്ങളും വോട്ടായി മാറിയില്ല ……..
പരാജയത്തിൻ്റെ കാരണങ്ങൾ പരിശോധിക്കും……
ജനങ്ങളുടെ ഇടയിൽ തുടരും….
പാർട്ടി ശക്തമായി തിരിച്ചു വരും… എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
തോട്ടം മേഖലയിലെ പ്രശ്നങ്ങളും വന്യജീവി ആക്രമണങ്ങളും ഉൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. എൽഡിഎഫ് വോട്ടുകളിലുണ്ടായ വലിയ ചോർച്ചയാണ് സേനാപതി വേണുവിന് അനായാസ വിജയം സമ്മാനിച്ചത്. ഇടുക്കി ജില്ലയിൽ എൽഡിഎഫിന് സംഭവിച്ച വൻ തിരിച്ചടിയുടെ അടയാളമായി ഉടുമ്പൻചോലയിലെ ഈ ഫലം മാറി.
Story Summary
UDF candidate Senapathy Venu achieved a historic upset in the Udumbanchola constituency, defeating LDF’s K.K. Jayachandran by a margin of 20,021 votes. Following the defeat in this long-time CPM stronghold, veteran leader M.M. Mani shared an emotional post on Facebook, acknowledging that the government’s welfare schemes failed to translate into votes.

