ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ഡിഎംകെ കനത്ത തിരിച്ചടി നേരിടുന്നു. വിജയമുറപ്പിച്ച് പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ആഘോഷങ്ങൾക്കായി ഒരുക്കിയിരുന്ന പന്തലുകൾ ഇപ്പോൾ നീക്കം ചെയ്തു തുടങ്ങി (Tamil Nadu Election DMK Trailing). ആദ്യഘട്ട ഫലസൂചനകളിൽ ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് ഈ നടപടി.
നടൻ വിജയുടെ തമിഴക വെട്രി കഴകം നിലവിൽ 110-ലധികം സീറ്റുകളിൽ ലീഡ് ചെയ്ത് കേവല ഭൂരിപക്ഷത്തിലേക്ക് (118) അടുക്കുകയാണ്. പല ദ്രാവിഡ കോട്ടകളും ടിവികെ പിടിച്ചെടുക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പിന്നിലായതോടെ ഡിഎംകെ ക്യാമ്പുകൾ നിശബ്ദമായി. 66 സീറ്റുകളിൽ മാത്രമാണ് ഡിഎംകെ സഖ്യം നിലവിൽ മുന്നിട്ടുനിൽക്കുന്നത്.
രാവിലെ വലിയ ആവേശത്തിലായിരുന്ന അണ്ണാ അറിവാലയത്തിൽ ഇപ്പോൾ പ്രവർത്തകർ കുറവാണ്. വോട്ടെണ്ണൽ പുരോഗമിക്കുന്തോറും ലീഡ് നില മെച്ചപ്പെടുത്താൻ കഴിയാത്തതിനെത്തുടർന്ന് വിതരണത്തിനായി എത്തിച്ചിരുന്ന മധുരപലഹാരങ്ങളും പടക്കങ്ങളും മാറ്റിവെച്ചു. 74 സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് എഐഎഡിഎംകെ രണ്ടാം സ്ഥാനത്തുണ്ട്. തമിഴ് രാഷ്ട്രീയത്തിൽ അൻപത് വർഷത്തോളമായി തുടരുന്ന ഡിഎംകെ-എഐഎഡിഎംകെ ആധിപത്യത്തിന് ഇത്തവണ അന്ത്യമാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. വിജയിന്റെ രാഷ്ട്രീയ പ്രവേശം ഡിഎംകെയുടെ വോട്ട് ബാങ്കിനെ വലിയ രീതിയിൽ ബാധിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
Summary: As the 2026 Tamil Nadu election results show a massive setback for the ruling DMK, celebratory setups at its headquarters, Anna Arivalayam, are being dismantled. With Vijay’s TVK leading in over 110 seats and aiming for a majority, the DMK has fallen to a distant third position with leads in only around 66 seats. The festive atmosphere at the DMK HQ has turned somber as key veterans trail in early rounds.

