തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവരുന്നത്. കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല തിരിച്ചുവരവ് നടത്തിയപ്പോൾ, തമിഴ്‌നാട്ടിൽ അപ്രതീക്ഷിതമായ പതനമാണ് ഡിഎംകെ നേരിട്ടത്. പശ്ചിമ ബംഗാളിലാകട്ടെ മമതാ ബാനർജിയുടെ ഒന്നര പതിറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പായി.(Kerala Election Results 2026, regime change in Kerala, West Bengal, Tamil Nadu)
കേരളത്തിൽ തുടക്കം മുതൽ യുഡിഎഫ് പുലർത്തിയ ആത്മവിശ്വാസം ശരിവെക്കുന്നതായിരുന്നു ഫലം. 100 സീറ്റുകൾ നേടുമെന്ന യുഡിഎഫ് പ്രവചനം ഫലപ്രാപ്തിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലത്തിൽ പോലും പ്രതിരോധത്തിലായതും, 12 മന്ത്രിമാർ തോൽവിയുടെ വക്കിലെത്തിയതും സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇടത് കെണികളിൽ വീഴാതെ ഐക്യത്തോടെ പോരാടിയതാണ് യുഡിഎഫിന് തുണയായത്.
ഏറ്റവും അപ്രതീക്ഷിതമായ ഫലം തമിഴ്‌നാട്ടിൽ നിന്നായിരുന്നു. ഡിഎംകെയുടെ പതനം രാഷ്ട്രീയ നിരീക്ഷകരുടെ പോലും കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഭരണവിരുദ്ധ വികാരം സ്റ്റാലിൻ സർക്കാരിനെ അടിമുടി ഉലച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ കുത്തക തകർത്ത് ബിജെപി കേവല ഭൂരിപക്ഷം മറികടന്നു. എസ്ഐആർ വിവാദങ്ങളും അഴിമതി ആരോപണങ്ങളും മമതയ്ക്ക് വിനയായി. പരമ്പരാഗതമായി ടിഎംസിയെ പിന്തുണച്ചിരുന്ന ന്യൂനപക്ഷ വോട്ടുകളിൽ ഉണ്ടായ വിള്ളലാണ് ബിജെപിയുടെ വിജയത്തിന് വേഗം കൂട്ടിയത്.
Story Summary
The 2026 assembly election results indicate a major power shift as Kerala, Tamil Nadu, and West Bengal move toward regime changes. While the UDF swept Kerala with nearly 100 seats and the BJP breached the majority mark in Bengal, the unexpected downfall of the DMK in Tamil Nadu remains the most shocking highlight of this election cycle.

