Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala
HomeKerala Assembly Election 2026തൃക്കാക്കരയിൽ ഉമ തോമസ് തരംഗം: വമ്പൻ പരാജയവുമായി അഖിൽ മാരാർ, ആത്മവിശ്വാസം...

തൃക്കാക്കരയിൽ ഉമ തോമസ് തരംഗം: വമ്പൻ പരാജയവുമായി അഖിൽ മാരാർ, ആത്മവിശ്വാസം വോട്ടായില്ല | Uma Thomas Lead Thrikkakara

🎙️ Latest Podcast

കൊച്ചി: റെക്കോർഡ് ഭൂരിപക്ഷം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിച്ച് ഉമ തോമസ് തൃക്കാക്കരയിൽ മുന്നേറുന്നു. വോട്ടെണ്ണലിന്റെ നിർണ്ണായക ഘട്ടം പിന്നിടുമ്പോൾ 28,675 വോട്ടുകൾക്ക് ഉമ തോമസ് ലീഡ് ചെയ്യുകയാണ്. റിയാലിറ്റി ഷോ വിജയി എന്ന താരപരിവേഷവുമായി എൻഡിഎ സ്ഥാനാർത്ഥിയായി എത്തിയ അഖിൽ മാരാർക്ക് മണ്ഡലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനായില്ല.(Uma Thomas Lead Thrikkakara, Akhil Marar loses)

ഉമ തോമസ് (യുഡിഎഫ്) 28,675 വോട്ടുകളുടെ ലീഡുമായി വിജയമുറപ്പിച്ചു. അഡ്വ. പുഷ്പ ദാസ് (എൽഡിഎഫ്) 18,000-ൽ പരം വോട്ടുകളുമായി രണ്ടാം സ്ഥാനത്ത് ആണ്. അഖിൽ മാരാർക്ക് (എൻഡിഎ): ഇതുവരെ ലഭിച്ചത് 13,251 വോട്ടുകൾ മാത്രമാണ്.

പ്രചാരണ വേളയിൽ വലിയ തോതിൽ ജനശ്രദ്ധ ആകർഷിക്കാൻ അഖിൽ മാരാർക്ക് കഴിഞ്ഞിരുന്നെങ്കിലും വോട്ടിംഗിൽ അത് പ്രതിഫലിച്ചില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സിറ്റിങ്ങ് എംഎൽഎ എന്ന നിലയിൽ ഉമ തോമസ് നടത്തിയ വികസന പ്രവർത്തനങ്ങളും ജനപിന്തുണയും യുഡിഎഫിന് ഗുണകരമായി.

Story Summary

UDF’s Uma Thomas has secured a massive lead of over 28,000 votes in Thrikkakara, comfortably heading towards victory. NDA candidate Akhil Marar faced a crushing defeat, managing only 13,251 votes and settling in the third position behind LDF’s Adv. Pushpa Das.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.