തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രി നടത്തിയ ചില പരാമർശങ്ങളെ മുൻനിർത്തിയാണ് രാഹുലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. “വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ” എന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.(Rahul Mamkootathil Facebook Post mocks Pinarayi Vijayan)
പിണറായി വിജയന്റെ പതനം പൂർണ്ണമായെന്ന സൂചന നൽകിക്കൊണ്ട് “പോ മോനെ വിജയാ എന്നല്ല, ഇറങ്ങിപ്പോ വിജയാ” എന്നാണ് എന്നും രാഹുൽ പരിഹസിച്ചു. യുഡിഎഫ് തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഉരുക്കുകോട്ടകളിൽ പോലും വിള്ളലുകൾ വീണ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധർമ്മടത്ത് അഞ്ചാം റൗണ്ട് വോട്ടുകൾ എണ്ണിത്തീരുമ്പോഴും പിണറായി വിജയൻ പിന്നിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദ് നിലനിർത്തുന്ന ലീഡ് ഭരണമുന്നണിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് പുറമെ പന്ത്രണ്ടോളം മന്ത്രിമാർ പിന്നിലായതും യുഡിഎഫിന് നൂറിലധികം സീറ്റുകളിൽ ലീഡ് ലഭിച്ചതും ഭരണവിരുദ്ധ വികാരത്തിന്റെ ആഴം വ്യക്തമാക്കുന്നുവെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
Story Summary
Youth Congress leader Rahul Mamkootathil mocked CM Pinarayi Vijayan on Facebook as the UDF secured a massive victory in the 2026 Kerala Assembly elections. Highlighting the CM’s trailing position in Dharmadam, Rahul stated that the people have finally asked the Chief Minister to “go home and rest.”

