Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026കേരളത്തിൽ തരംഗം സൃഷ്ടിച്ച് സെഞ്ച്വറിക്കരികിൽ UDF: ആഘോഷം തുടങ്ങി, മുന്നേറി VD...

കേരളത്തിൽ തരംഗം സൃഷ്ടിച്ച് സെഞ്ച്വറിക്കരികിൽ UDF: ആഘോഷം തുടങ്ങി, മുന്നേറി VD സതീശൻ, സ്വന്തം കോട്ടയായ ധർമ്മടത്ത് പിന്നിലായി പിണറായി വിജയൻ | Kerala Assembly Election Results 2026

🎙️ Latest Podcast

തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്ന് റൗണ്ട് പിന്നിടുമ്പോഴും മുന്നേറ്റം തുടര്‍ന്ന് യുഡിഎഫ്. 91 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായെന്ന വ്യക്തമാക്കുന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം റൗണ്ടിലും പിന്നിലാണ്. മറ്റു എട്ടിലധികം മന്ത്രിമാരും പിന്നിലാണ്. നിലവിൽ 46 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. മൂന്ന് സീറ്റുകളിൽ എൻഡിഎയും മുന്നേറുകയാണ്. (Kerala Assembly Election Results 2026 VD Satheesan Lead Paravur, Pinarayi Vijayan Trailing Dharmadam)

കേരളം ഉറ്റുനോക്കുന്ന രണ്ട് വിഐപി മണ്ഡലങ്ങളിൽ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ നാടകീയമായ ലീഡ് മാറ്റങ്ങൾ. കേരളത്തിൽ യു ഡി എഫ് തരംഗമാണ് കാണാൻ സാധിക്കുന്നത്. പറവൂരിൽ തുടക്കത്തിൽ പിന്നിലായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീഡ് തിരിച്ചുപിടിച്ചു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഇപ്പോഴും അട്ടിമറി ലീഡ് നിലനിർത്തുകയാണ്.

വടക്കൻ പറവൂരിൽ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ വി.ഡി. സതീശനെ ഞെട്ടിച്ചുകൊണ്ട് എൽഡിഎഫ് സ്ഥാനാർത്ഥി ഇ.ടി. ടൈസൺ മാസ്റ്റർ മുന്നിലെത്തിയിരുന്നു. എൽഡിഎഫിന് ശക്തമായ സ്വാധീനമുള്ള വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര ഭാഗത്തെ വോട്ടുകൾ എണ്ണിയപ്പോഴാണ് സതീശൻ 243 വോട്ടുകൾക്ക് പിന്നിലേക്ക് പോയത്. എന്നാൽ, തൊട്ടടുത്ത റൗണ്ടുകളിൽ മികച്ച മുന്നേറ്റം നടത്തിയ അദ്ദേഹം നിലവിൽ 932 വോട്ടുകൾക്ക് ലീഡ് തിരിച്ചുപിടിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെ വിറപ്പിച്ചുകൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദ് ധർമ്മടത്ത് ലീഡ് ഉയർത്തുകയാണ്. മൂന്നാം റൗണ്ടിലും ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലാണ്. യുഡിഎഫിന്‍റെ വിപി അബ്ദുള്‍ റഷീദ് 2077 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്കഴിഞ്ഞ തവണ പിണറായി വിജയൻ വലിയ ലീഡ് നേടിയ ഇടങ്ങളിൽ പോലും ഇത്തവണ യുഡിഎഫ് മുന്നേറുന്നത് എൽഡിഎഫ് ക്യാമ്പിനെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. സംസ്ഥാനത്തുടനീളം യുഡിഎഫ് തരംഗം ആഞ്ഞടിക്കുമ്പോൾ, മുഖ്യമന്ത്രിയുടെ ഈ പിന്നേറ്റം ഭരണവിരുദ്ധ വികാരം എത്രത്തോളം ശക്തമാണെന്നതിന്റെ തെളിവായി യുഡിഎഫ് വിലയിരുത്തുന്നു.

Story Summary

In a dramatic turn of events, Opposition Leader V.D. Satheesan regained his lead in Paravur after briefly trailing behind LDF’s E.T. Tyson Master. Meanwhile, CM Pinarayi Vijayan continues to trail in Dharmadam, where UDF candidate V.P. Abdul Rasheed is maintaining a surprise lead.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.