കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന ഫ്ലക്സ് യുദ്ധം വ്യാപിക്കുന്നു. മൂവാറ്റുപുഴയിലാണ് കടുത്ത മുന്നറിയിപ്പ് നൽകിക്കൊണ്ട് പുതിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ‘കോൺഗ്രസ് കൂട്ടായ്മ’ എന്ന പേരിലാണ് ഈ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.(It’s good to remember the situation in Kerala when VS was denied seat, flex board for VD Satheesan)
വി.എസ്. അച്യുതാനന്ദന് മുൻപ് സീറ്റ് നിഷേധിച്ചപ്പോൾ കേരളത്തിലുണ്ടായ ജനരോഷത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഫ്ലക്സിലെ വാചകങ്ങൾ. വി.എസിന് സീറ്റ് നിഷേധിച്ചപ്പോൾ കേരളത്തിൽ ഉണ്ടായ സാഹചര്യം കോൺഗ്രസ് നേതൃത്വം ഓർക്കണമെന്ന് ബോർഡിൽ പറയുന്നു. കണ്ണൂരിലും തൊടുപുഴയിലും സമാനമായ രീതിയിൽ വി.ഡി. സതീശനായി ഫ്ലക്സുകൾ ഉയർന്നിരുന്നു.

