Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala
HomeKerala'PR വർക്കിലൂടെ പാർട്ടിയെയും നേതാക്കളെയും മണ്ടന്മാർ ആക്കുകയാണ്': VD സതീശനെതിരെ കോട്ടക്കലിൽ...

‘PR വർക്കിലൂടെ പാർട്ടിയെയും നേതാക്കളെയും മണ്ടന്മാർ ആക്കുകയാണ്’: VD സതീശനെതിരെ കോട്ടക്കലിൽ ബാനർ | VD Satheesan

🎙️ Latest Podcast

മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ മുസ്ലീം ലീഗ് നേതൃത്വത്തെ വിമർശിച്ചും വി.ഡി. സതീശനെതിരെ ആരോപണങ്ങൾ ഉന്നയിച്ചും മലപ്പുറം കോട്ടക്കലിൽ ബാനർ പ്രത്യക്ഷപ്പെട്ടു. ‘പച്ചപ്പട മലപ്പുറം’ എന്ന പേരിലാണ് നഗരത്തിൽ ബാനർ സ്ഥാപിച്ചത്.(Making fools of the party and leaders through PR work, Banner against VD Satheesan in Malappuram )

വി.ഡി. സതീശന്റെ പിആർ നീക്കങ്ങളിൽ ലീഗ് നേതൃത്വം വീഴരുതെന്നാണ് ബാനറിലെ പ്രധാന മുന്നറിയിപ്പ്. ആരാകണം മുഖ്യമന്ത്രി എന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്നും ഇവർ പറയുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയ ആളാണ് വി.ഡി. സതീശനെന്നും, പിആർ വർക്കിലൂടെ അദ്ദേഹം പാർട്ടിയെയും നേതാക്കളെയും മണ്ടന്മാരാക്കുകയാണെന്നും ബാനറിൽ ആരോപിക്കുന്നു. ഇത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിമാറുകയും ചെയ്തു. വിവാദമായതോടെ സ്ഥലത്തെത്തിയവർ ബാനർ അവിടെനിന്നും നീക്കം ചെയ്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.