ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി എന്നിവയുടെ വില കുത്തനെ വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര വിപണിയിലും വില പുതുക്കണമെന്നാണ് കമ്പനികളുടെ വാദം.(Will fuel prices increase in the country? Oil companies put pressure on the Center )
നിലവിലെ വിലയിൽ പെട്രോൾ വിൽക്കുന്നത് ലിറ്ററിന് 20 രൂപ നഷ്ടമുണ്ടാക്കുന്നുവെന്ന് കമ്പനികൾ അവകാശപ്പെടുന്നു. ഈ സ്ഥിതി തുടർന്നാൽ ഡീസൽ വിൽപ്പനയിലെ നഷ്ടം ലിറ്ററിന് 100 രൂപയിലേക്ക് എത്തിയേക്കാമെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയത് തങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് കമ്പനികൾ പറയുന്നു.
എണ്ണക്കമ്പനികളുടെ സമ്മർദ്ദമുണ്ടെങ്കിലും ഇന്ധനവില വർദ്ധിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഇന്ധനവില വർദ്ധനവ് സംബന്ധിച്ച യാതൊരു ശുപാർശയും നിലവിൽ പരിഗണനയിലില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ധനവില വർദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി.

