കാസർഗോഡ്: മുസ്ലിം ലീഗ് മുൻ സംസ്ഥാന അധ്യക്ഷനായ പരേതനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം എഡിറ്റ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ചന്തേര പോലീസ് കേസെടുത്തു. മുസ്ലിം ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി.(Sayed Muhammad Ali Shihab Thangal’s picture was edited and circulated, Police have registered a case )
വാട്സാപ്പ് ഗ്രൂപ്പിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം കേരളത്തിലുടനീളമുള്ള വിവിധ ഗ്രൂപ്പുകളിലേക്ക് വ്യാപകമായി ഫോർവേഡ് ചെയ്യപ്പെട്ടിട്ടുണ്ട്. മതസൗഹാർദത്തിന് പേരുകേട്ട ശിഹാബ് തങ്ങളെ അപമാനിക്കുന്ന രീതിയിലുള്ള ഈ ചിത്രം മതസ്പർദ്ധയ്ക്കും വർഗീയ സംഘർഷത്തിനും കാരണമായേക്കാമെന്ന് ലീഗ് കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു.
വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ ബി.എസ്. ഷെറീഫിനെതിരെയും നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. സംഭവം ഗൗരവകരമായി കണ്ട പോലീസ് അന്വേഷണം ആരംഭിച്ചു.

