Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeKeralaപേപ്പാറയിൽ വെള്ളം 28 ദിവസത്തേക്ക് മാത്രം: കൊടും ചൂട് തലസ്ഥാനത്തിൻ്റെ കുടിവെള്ള...

പേപ്പാറയിൽ വെള്ളം 28 ദിവസത്തേക്ക് മാത്രം: കൊടും ചൂട് തലസ്ഥാനത്തിൻ്റെ കുടിവെള്ള ലഭ്യതയ്ക്ക് ഭീഷണിയോ ? | Water supply

🎙️ Latest Podcast

തിരുവനന്തപുരം: കഠിനമായ വേനൽ തുടരുന്നതോടെ തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം പ്രതിസന്ധിയിലാകുമോയെന്ന സംശയവും ഉണരുന്നു. നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന സ്രോതസ്സായ പേപ്പാറ അണക്കെട്ടിൽ ഇനി കേവലം 28 ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. (Is the extreme heat a threat to the capital’s drinking water supply?)

വനമേഖലയിൽ നിന്നുള്ള നീരൊഴുക്ക് നിലച്ചതോടെ അണക്കെട്ടിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ താഴുകയാണ്. പേപ്പാറ അണക്കെട്ടിൽ നിന്ന് അരുവിക്കരയിലെത്തിച്ച് ശുദ്ധീകരിച്ചാണ് നഗരത്തിലെ നാല് ലക്ഷത്തോളം കണക്ഷനുകളിലേക്ക് വെള്ളമെത്തിക്കുന്നത്. പ്രതിദിനം 400 ദശലക്ഷം ലിറ്റർ വെള്ളമാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത്.

107.5 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 96.65 മീറ്ററായി കുറഞ്ഞു. ജലനിരപ്പ് 90 മീറ്ററിലെത്തിയാൽ വെള്ളത്തിന്റെ ഗുണനിലവാരം കുറയും. 86 മീറ്ററിൽ താഴെയായാൽ അരുവിക്കരയിലേക്ക് വെള്ളം ഒഴുക്കാൻ സാങ്കേതികമായി സാധിക്കില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.