തിരുവനന്തപുരം: നേതാക്കളുടെ പിആർ പ്രവർത്തനങ്ങളെ പരിഹസിച്ച് കെ. മുരളീധരൻ. ഒരാഴ്ച കഴിയുമ്പോൾ വിവരം എന്നറിയാമെന്നും പിആർ വർക്കുകൾ പരിധി വിടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. (This is just to vent frustration, K Muraleedharan on leaders’ PR fight)
തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് നടക്കാത്തതിലുള്ള നിരാശ മാറ്റാനാണ് നേതാക്കൾ ഇപ്പോൾ പിആർ വെടിക്കെട്ടുകൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനത്തിനായി പ്രമുഖ നേതാക്കളെല്ലാം വിവിധ രീതിയിലുള്ള പ്രചാരണങ്ങളുമായി രംഗത്തുണ്ട്.
ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തെയും സംഭാവനകളെയും പ്രകീർത്തിച്ച് ഇംഗ്ലീഷ് ദിനപത്രത്തിൽ പരസ്യം പ്രത്യക്ഷപ്പെട്ടു. കൂടാതെ ‘ജനനായകൻ’ എന്ന പേരിൽ വീഡിയോയും പുറത്തിറങ്ങി. കെ.സി. വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങൾ ഉൾപ്പെടുത്തിയ പുസ്തകത്തിന്റെ ജോലികൾ അണിയറയിൽ പുരോഗമിക്കുന്നു.

