Description
Digital Voice of Kerala
Sunday, April 26, 2026

Digital Voice of Kerala
HomeKeralaപത്തനംതിട്ടയിൽ കവി കുരീപ്പുഴ ശ്രീകുമാറിൻ്റെ പ്രസംഗം തടസ്സപ്പെടുത്തി BJP പ്രവർത്തകർ: പ്രതിഷേധവുമായി...

പത്തനംതിട്ടയിൽ കവി കുരീപ്പുഴ ശ്രീകുമാറിൻ്റെ പ്രസംഗം തടസ്സപ്പെടുത്തി BJP പ്രവർത്തകർ: പ്രതിഷേധവുമായി DYFI | BJP

🎙️ Latest Podcast

പത്തനംതിട്ട: ടൗൺ ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിനിടെ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം ബിജെപി പ്രവർത്തകർ തടസ്സപ്പെടുത്തി. പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാമർശങ്ങളെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷാവസ്ഥ സൃഷ്ടിച്ചു.(BJP workers disrupt poet Kureepuzha Sreekumar’s speech in Pathanamthitta; DYFI protests)

മറുപടി പ്രസംഗത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കുംഭമേളയിലെ വൈറൽ താരത്തിന് വിവാഹം കഴിക്കാൻ കേരളത്തിൽ എത്തേണ്ടി വന്നുവെന്ന് കുരീപ്പുഴ പരാമർശിച്ചതോടെ സദസ്സിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എഴുന്നേറ്റു.

പരിപാടിയിൽ രാഷ്ട്രീയം പറയരുതെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ, തന്റെ കവിതകൾ രാഷ്ട്രീയ കവിതകളാണെന്നും അതിനാൽ രാഷ്ട്രീയം പറയുമെന്നും കുരീപ്പുഴ ഉറച്ച നിലപാടെടുത്തു. ബിജെപി മുൻ ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിലാണ് പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചതെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഒടുവിൽ സംഘാടകർ ഇടപെട്ടാണ് സാഹചര്യം ശാന്തമാക്കിയത്. കവിക്കെതിരെയുണ്ടായ നീക്കത്തിൽ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.