പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി (Kerala Power Crisis 2026). ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് മൂലമല്ല, മറിച്ച് ഓവർ ലോഡ് കാരണം ട്രാൻസ്‌ഫോമറുകൾ ഡ്രിപ്പ് ആകുന്നതാണെന്ന് മന്ത്രി വിശദീകരിച്ചു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ട്രാൻസ്‌ഫോമറിനും നിശ്ചിത കപ്പാസിറ്റിയുണ്ട്. വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം വർധിക്കുകയും കപ്പാസിറ്റിക്കപ്പുറം ലോഡ് വരികയും ചെയ്യുമ്പോൾ സ്വാഭാവികമായും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടും (Drip). ഇത് പരിഹരിക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്. നിലവിലെ സാങ്കേതിക പ്രശ്‌നങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചാൽ പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങും. നിലവിൽ കെഎസ്ഇബി ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. നിരക്ക് വർധനയില്ലാതെ തന്നെ വൈദ്യുതി ലഭ്യമാക്കാനാവുമെന്നാണ് കരുതുന്നത്.
ഉപഭോക്താക്കൾക്കുള്ള നിർദ്ദേശം: വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ പൊതുജനങ്ങൾ ഉപഭോഗം സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ചൂട് അസഹനീയമായതോടെ എസി ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗം റെക്കോർഡ് നിലവാരത്തിൽ എത്തിയതാണ് പവർ ഗ്രിഡുകൾക്ക് തിരിച്ചടിയാകുന്നത്.
Story Summary: Electricity Minister K. Krishnankutty clarified that there is no undeclared load shedding in Kerala. Power interruptions are caused by transformers tripping due to overloading. He stated that the issue would be resolved within two days and urged the public to reduce electricity consumption voluntarily.

