കൊച്ചി: ബിഗ് ബോസ് താരങ്ങളായ സജ്‌നയുടെയും ഫിറോസ് ഖാന്റെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഗോസിപ്പുകൾക്ക് മറുപടിയുമായി സജ്‌ന നൂർ (Sajuna Noor- Firoz Khan). തങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടായത് മൂന്നാമതൊരാൾ കാരണമാണെന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് താരം വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സജ്‌ന തന്റെ നിലപാട് വ്യക്തമാക്കിയത്.
താനും ഫിറോസും വേർപിരിയാൻ കാരണം മറ്റൊരു വ്യക്തിയാണെന്ന പ്രചാരണം തെറ്റാണ്. പരസ്പര ധാരണയോടെയും ബഹുമാനത്തോടെയുമാണ് തങ്ങൾ ബന്ധം അവസാനിപ്പിച്ചത്. ഇതിലേക്ക് സിനിമാ മേഖലയിലെ മറ്റൊരാളെ വലിച്ചിഴയ്ക്കുന്നത് മോശമായ പ്രവണതയാണ്. വിവാഹബന്ധം വേർപെടുത്തിയെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. കുട്ടിയുടെ കാര്യങ്ങൾക്കും കുടുംബപരമായ ആവശ്യങ്ങൾക്കും ഇരുവരും സംസാരിക്കാറുണ്ട്. ഫാമിലി മീറ്റിംഗുകൾ നടത്താറുമുണ്ട്. ഇത്തരം വ്യാജവാർത്തകൾ തങ്ങളെ മാത്രമല്ല, കുട്ടികളെയും മാനസികമായി ബാധിക്കുമെന്ന് സജ്‌ന ഓർമ്മിപ്പിച്ചു. മാതാപിതാക്കൾ പിരിയാൻ കാരണം ഇത്തരം കാര്യങ്ങളാണോ എന്ന് കുഞ്ഞുങ്ങൾ ചിന്തിക്കാൻ ഇടവരരുത്.
ഭാവിയിൽ താൻ മറ്റൊരാളെ വിവാഹം കഴിച്ചാൽ പോലും, ആ വ്യക്തി കാരണമാണ് ഫിറോസുമായി പിരിഞ്ഞതെന്ന് പറയരുത്. സ്നേഹത്തിലാണെന്നോ വിവാഹം കഴിക്കാൻ പോകുന്നു എന്നോ ഉള്ള വാർത്തകൾ തന്നെ ബാധിക്കില്ല, എന്നാൽ വിവാഹമോചനത്തിന് പിന്നിൽ ആ വ്യക്തിയാണെന്ന ആരോപണം അംഗീകരിക്കാനാവില്ല.നേരത്തെ സമാനമായ രീതിയിൽ മറ്റൊരു താരത്തെയും തങ്ങളുടെ വിവാഹമോചനവുമായി ബന്ധപ്പെടുത്തി വാർത്തകൾ വന്നിരുന്നുവെന്നും, ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കി മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെ അപമാനിക്കരുതെന്നും സജ്‌ന അഭ്യർത്ഥിച്ചു.
View this post on Instagram
Story Summary: Sajuna Noor has dismissed viral social media rumors claiming that a prominent film personality was the reason for her divorce from Firoz Khan. In a video response, she clarified that their separation was a mutual decision and not caused by a third party. She emphasized that they remain good friends for the sake of their child and urged people to stop spreading fake news that affects their families.

