മലപ്പുറം: കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിച്ച് മലപ്പുറത്ത് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. “നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡാണ് മലപ്പുറം കാലടി പഞ്ചായത്തിലെ പാറപ്പുറത്ത് സ്ഥാപിച്ചിരിക്കുന്നത്.(Congratulations to the upcoming Chief Minister VD Satheesan, Flex Board in Malappuram)
കഴിഞ്ഞദിവസം രാത്രിയോടെയാണ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്. തിരഞ്ഞെടുപ്പിന് മുൻപേ തന്നെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തിനായി പ്രമുഖ നേതാക്കൾ തമ്മിലുള്ള മത്സരം ഡിജിറ്റൽ ഇടങ്ങളിലും തെരുവുകളിലും സജീവമാകുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ബേപ്പൂരിൽ പി.വി. അൻവറിനെ അനുകൂലിച്ചും ഫ്ലെക്സ് ബോർഡുകൾ ഉയർന്നിരുന്നു. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ തങ്ങളുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ പോഡ്‌കാസ്റ്റുകളും വീഡിയോകളും സജീവമാക്കുന്നതിനിടെയാണ് സതീശനെ പിന്തുണച്ചുള്ള അണികളുടെ ഈ നീക്കം.

