Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala
HomeKeralaവിഴിഞ്ഞത്ത് 2 പേരുടെ മരണത്തിന് കാരണമായാത് 'മറൈൻ ടോക്സിൻ': ഹോട്ടൽ തുറക്കാൻ...

വിഴിഞ്ഞത്ത് 2 പേരുടെ മരണത്തിന് കാരണമായാത് ‘മറൈൻ ടോക്സിൻ’: ഹോട്ടൽ തുറക്കാൻ അനുമതി | Hotel

🎙️ Latest Podcast

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് രാസപരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ അടഞ്ഞുകിടന്ന ഹോട്ടൽ വീണ്ടും തുറക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകി.(Marine toxin causes death of 2 people in Vizhinjam, Permission to reopen hotel)

മീൻ മുട്ടയിൽ അടങ്ങിയിരിക്കാൻ സാധ്യതയുള്ള ‘മറൈൻ ടോക്സിൻ’ ആകാം മരണകാരണമെന്നാണ് നിലവിലെ നിഗമനം. കഴിഞ്ഞ ഫെബ്രുവരി 16-നാണ് വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികൾ മരണപ്പെട്ടത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലോ രാസപരിശോധനയിലോ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഹോട്ടലിലെ ഭക്ഷണസാധനങ്ങളും വെള്ളവും പരിശോധിച്ചെങ്കിലും അവ സുരക്ഷിതമാണെന്ന് കണ്ടെത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.