Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala
HomeIPL 2026മുംബൈയുടെ തട്ടകത്തിൽ സഞ്ജു പ്രഭാവം: അഞ്ചാം IPL സെഞ്ച്വറിയോടെ രോഹിത്തിനൊപ്പമെത്തി സഞ്ജു...

മുംബൈയുടെ തട്ടകത്തിൽ സഞ്ജു പ്രഭാവം: അഞ്ചാം IPL സെഞ്ച്വറിയോടെ രോഹിത്തിനൊപ്പമെത്തി സഞ്ജു സാംസൺ | Sanju Samson

🎙️ Latest Podcast

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2026 പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം സഞ്ജു സാംസണ് സെഞ്ചുറി. ഐപിഎൽ ചരിത്രത്തിലെ സഞ്ജുവിന്റെ അഞ്ചാമത്തെ സെഞ്ചുറിയാണിത്. ഇന്നിംഗ്‌സിലെ അവസാന പന്തിൽ കൃഷ് ഭഗത്തിനെ ഫോറടിച്ചാണ് സഞ്ജു നൂറ് തികച്ചത്. ഈ സീസണിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്.(Sanju Samson completed his century on the last ball of the innings with a four )

മുംബൈ ഇന്ത്യൻസിനെതിരെ ഒരു സിഎസ്കെ താരം നേടുന്ന ആദ്യ സെഞ്ചുറി എന്ന നേട്ടവും ഇതോടെ സഞ്ജു സ്വന്തമാക്കി. ഈ പ്രകടനത്തോടെ ഇന്ത്യക്കാർക്കിടയിൽ ഏറ്റവും കൂടുതൽ ടി20 സെഞ്ചുറികൾ നേടിയവരുടെ പട്ടികയിൽ രോഹിത് ശർമ്മയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്തെത്താനും സഞ്ജുവിനായി.

കൂടുതൽ ടി20 സെഞ്ചുറികൾ നേടിയ ഇന്ത്യൻ താരങ്ങൾ:
9 – വിരാട് കോഹ്‌ലി

9 – അഭിഷേക് ശർമ്മ

8 – രോഹിത് ശർമ്മ

8 – സഞ്ജു സാംസൺ*

കൂടുതൽ ഐപിഎൽ സെഞ്ചുറികൾ:
8 – വിരാട് കോഹ്‌ലി

7 – ജോസ് ബട്ട്‌ലർ

6 – ക്രിസ് ഗെയ്‌ൽ

5 – കെ.എൽ രാഹുൽ

5 – സഞ്ജു സാംസൺ*

സഞ്ജുവിന്റെ പുറത്താകാതെയുള്ള 101 റൺസ് മികവിൽ അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് മുംബൈയ്‌ക്കെതിരെ 207/6 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. സിഎസ്കെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ സഞ്ജു, ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഒരറ്റം കാത്ത് ടീമിനെ മുന്നോട്ട് നയിച്ചു. 54 പന്തുകൾ നേരിട്ട താരം 10 ഫോറുകളും 6 സിക്സറുകളും പറത്തി. സിഎസ്കെ ജേഴ്സിയിൽ സഞ്ജു നേടുന്ന രണ്ടാമത്തെ സെഞ്ചുറിയാണിത്. മുംബൈ ഇന്ത്യൻസിനായി ഗസൻഫർ, അശ്വനി കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറ നാല് ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.