Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala
HomeKeralaകൊല്ലത്ത് വൈദ്യുതാഘാതമേറ്റ് 12 വയസുകാരന് ദാരുണാന്ത്യം | Electrocuted

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് 12 വയസുകാരന് ദാരുണാന്ത്യം | Electrocuted

🎙️ Latest Podcast

കൊല്ലം: കുണ്ടറ കൊച്ചുപ്ലാമൂടിൽ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ വെച്ച് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരൻ മരിച്ചു. കൊച്ചുപ്ലാമൂട് സ്വദേശി രതീഷിന്റെ മകൻ ആദിദേവ് ആണ് മരണപ്പെട്ടത്. കോൺക്രീറ്റ് ജോലികൾക്കായി ഉപയോഗിക്കുന്ന മെഷീനിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.(12-year-old boy in Kollam dies tragically after being electrocuted )

വീടിന് സമീപത്തെ ഷെഡ്ഡിലായിരുന്നു ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നത്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് അപകടം. ആദിദേവും സഹോദരി ആർദ്രയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ആദിദേവിനെ കാണാത്തതിനെ തുടർന്ന് സഹോദരി നടത്തിയ തിരച്ചിലിലാണ് ഷെഡ്ഡിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തയ്യൽ മെഷീന് മുകളിൽ വെച്ച നിലയിലായിരുന്ന മെഷീൻ പ്ലഗിൽ കുത്തി സ്വിച്ച് ഓൺ ചെയ്ത നിലയിലായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.