കോതമംഗലം: എറണാകുളം കോതമംഗലത്തിന് സമീപം കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു (Kothamangalam Wild Elephant Attack). കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ അംഗം ഗോപിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ ഉന്നതിയിലെ കവത്തോട് ഭാഗത്ത് വെച്ചായിരുന്നു അപകടം. വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിലേക്ക് പോയതായിരുന്നു ഗോപി. ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ കാട്ടാന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ആനയുടെ തട്ടേറ്റ് വീണ ഗോപിയുടെ നടുവിനാണ് പരിക്കേറ്റത്.
ഉടൻ തന്നെ ഇദ്ദേഹത്തെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
Story Summary: Gopi, a former member of the Kuttampuzha Grama Panchayat, was injured in a wild elephant attack at Kothamangalam. The incident occurred while he was collecting forest produce. He has been admitted to a private hospital in Kothamangalam with a back injury.

