Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala
HomeKerala'നിന്നെ കൊല്ലും ഞാൻ': ഉത്സവപ്പറമ്പിൽ വടിവാളുമായി യുവാവ് | festival

‘നിന്നെ കൊല്ലും ഞാൻ’: ഉത്സവപ്പറമ്പിൽ വടിവാളുമായി യുവാവ് | festival

🎙️ Latest Podcast

കൊല്ലം: കുണ്ടറ ഞാലിയോട് അംബിപൊയ്ക ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വടിവാളുമായി യുവാവിന്റെ പരാക്രമം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കുണ്ടറ സ്വദേശിയും സുഹൃത്തുക്കളുമാണ് അക്രമം നടത്തിയത്. ക്ഷേത്ര കമ്മിറ്റി ഓഫീസും മൈക്ക് സെറ്റും സംഘം അടിച്ചുതകർത്തു.(I will kill you, man with weapon in the festival ground creates chaos )

ഇയാളുടെ സഹോദരൻ രണ്ട് മാസം മുൻപ് മരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇത്തവണ ക്ഷേത്രത്തിൽ ഉത്സവം നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. “നിന്നെ കൊല്ലും ഞാൻ, നീ അവനെ വിളിയടാ” എന്ന് ആക്രോശിച്ചുകൊണ്ടാണ് യുവാവ് ക്ഷേത്രത്തിനുള്ളിൽ കടന്നത്. അക്രമത്തിന് ശേഷം ഇവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.