Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala
HomeKerala'മായരുതെങ്ങും..': വിങ്ങലായി ആശ ടീച്ചറുടെ അവസാന ഗാനം | Valparai Disaster

‘മായരുതെങ്ങും..’: വിങ്ങലായി ആശ ടീച്ചറുടെ അവസാന ഗാനം | Valparai Disaster

🎙️ Latest Podcast

മലപ്പുറം: വേനലവധി ആഘോഷിക്കാൻ ചിരിച്ചും പാടിയും വാൽപ്പാറയിലേക്ക് തിരിച്ച ആ അധ്യാപക സംഘം ഇത്ര വലിയൊരു സങ്കടം ബാക്കിയാക്കി മടങ്ങുമെന്ന് ആരും കരുതിയിരുന്നില്ല. അപകടത്തിന് മുമ്പ് ആശ ടീച്ചർ പാടിയ ഗാനം ഇപ്പോൾ ഒരു വിങ്ങലായി ഗ്രാമത്തിൽ അലയടിക്കുകയാണ്.(Valparai Disaster, Asha Teacher’s Last Song becomes a tearful memory )

പാങ്ങ് സ്കൂളിലെ ഒന്നാം ക്ലാസ്സുകാരൻ അജുവിന്റെ അമ്മയാണ് ആശ ടീച്ചർ. മിക്കവാറും എല്ലാ യാത്രകളിലും മകനെ കൂടെക്കൂട്ടാറുള്ള ടീച്ചർ, ഈ യാത്രയിൽ മാത്രം അവനെ വീട്ടിലാക്കിയിരുന്നു. ചുരം വളവുകളിലെ കാഴ്ചകൾ കാണാൻ അമ്മയുടെ കൈപിടിച്ച് അവൻ പോകാതിരുന്നത് ഒരു നിമിത്തമായിരിക്കാം. എന്നാൽ, ഇനി അക്ഷരം പറഞ്ഞുതരാൻ തന്റെ അമ്മയില്ലെന്ന തിരിച്ചറിവ് ആ കുഞ്ഞിനെ അനാഥനാക്കുന്നു. ടീച്ചറുടെ ആ മനോഹരമായ ചിരിയും സ്നേഹവും ഇനി ആ സ്കൂൾ വരാന്തകളിൽ ഓർമ്മ മാത്രം.

ദുരന്തം കവർന്നെടുക്കുന്നതിന് തൊട്ടുമുമ്പ് വാഹനത്തിലിരുന്ന് ആശ ടീച്ചർ പാടിയ വരികൾ ആരുടെയും കണ്ണ് നിറയ്ക്കുന്നതാണ്. “പൂക്കൾ പനീനീർ പൂക്കൾ… നീയും കാണുന്നുണ്ടോ… നമ്മൾ നെയ്യും വസന്തം മായരുതെങ്ങും…”  ആ വാനിലെ ആഹ്ലാദാരവങ്ങൾ നിമിഷനേരം കൊണ്ട് നിലവിളികൾക്ക് വഴിമാറി. വാൽപ്പാറയിലെ 13-ാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം നഷ്ടമായ ട്രാവലർ വാൻ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് 9-ാം വളവിലേക്കാണ് പതിച്ചത്. വാഹനം പൂർണ്ണമായും തകർന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.