പാലക്കാട്: ജില്ലയിൽ ചൂട് അസഹനീയമായി തുടരുന്നതിനിടെ മണ്ണാർക്കാട് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു. മണ്ണാർക്കാട് കോടതിപ്പടിയിലാണ് സംഭവം. ഓട്ടോറിക്ഷയുടെ മുൻവശത്തെ ഗ്ലാസ് ആണ് തകർന്നുവീണത്.(Extreme heat in Palakkad, Autorickshaw window shattered)
ഓട്ടോ ഡ്രൈവർ വാഹനം നിർത്തിയിട്ട സമയത്താണ് സംഭവം നടന്നത്. ചില്ല് പൊട്ടിത്തെറിച്ചപ്പോൾ അതിന്റെ കഷണങ്ങൾ തെറിച്ചുവീണ് ഡ്രൈവറുടെ കാലിന് നിസാരമായ പരിക്കേറ്റു. പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പുണ്ട്.

